India

കൊവിഡ്: ഡല്‍ഹിയില്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു

ചൊവ്വാഴ്ച പനിയും ചുമയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ലേഡി ഹാര്‍ഡിങ് ആശുപത്രിയില്‍ ചികില്‍സ തേടുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്തു.

കൊവിഡ്: ഡല്‍ഹിയില്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കൂടി  മരിച്ചു
X

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു. ക്രൈംബ്രാഞ്ചിലെ ഫിംഗര്‍ പ്രിന്റ് ബ്യൂറോയില്‍ ജോലിചെയ്തിരുന്ന 54 വയസുള്ള അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ് മരിച്ചതെന്ന് ഡിസിപി സഞ്ജയ് ഭാട്ടിയ പറഞ്ഞു. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ച പോലിസുകാരുടെ എണ്ണം രണ്ടായി. സെന്‍ട്രല്‍ ഡല്‍ഹിയിലെ കമല മാര്‍ക്കറ്റിലാണ് ക്രൈംബ്രാഞ്ച് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ചൊവ്വാഴ്ച പനിയും ചുമയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ലേഡി ഹാര്‍ഡിങ് ആശുപത്രിയില്‍ ചികില്‍സ തേടുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്തു.

വ്യാഴാഴ്ചയാണ് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി കന്റോണ്‍മെന്റ് ഏരിയയിലെ ബേസ് ആര്‍മി ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകീട്ടോടെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. മധ്യപ്രദേശിലെ റേവ സ്വദേശിയായ ഇദ്ദേഹം 2014 ല്‍ ഡല്‍ഹി പോലിസില്‍ ചേരുന്നതിന് മുമ്പ് ഇന്ത്യന്‍ സൈന്യത്തില്‍ ഏതാനും വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 450ലധികം പോലിസ് ഉദ്യോഗസ്ഥര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 196 പേര്‍ രോഗമുക്തരായി.

Next Story

RELATED STORIES

Share it