India

രാജ്യത്ത് 24 മണിക്കൂറിനിടെ 43,733 കൊവിഡ് ബാധിതര്‍; 47,240 പേര്‍ക്ക് രോഗമുക്തി

രാജ്യത്ത് 24 മണിക്കൂറിനിടെ 43,733 കൊവിഡ് ബാധിതര്‍; 47,240 പേര്‍ക്ക് രോഗമുക്തി
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,733 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,06,63,665 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 4,59,920 സജീവ കൊവിഡ് കേസുകളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 930 മരണമാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 4,04,211 ആയി ഉയര്‍ന്നു.

പുതുതായി 47,240 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 2,97,99,534 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. രാജ്യത്ത് ഇതുവരെ 35,75,53,612 പേരാണ് വാക്‌സിനേഷന് വിധേയരായത്. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളാണ് കൊവിഡ് കേസുകള്‍ കൂടുതലുള്ള പട്ടികയില്‍ ആദ്യപത്തിലുള്ളത്.

Next Story

RELATED STORIES

Share it