India

ഡല്‍ഹി സ്‌കൂളിന് പുറത്ത് സംഘര്‍ഷം; നാല് 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

ഡല്‍ഹി സ്‌കൂളിന് പുറത്ത് സംഘര്‍ഷം; നാല് 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു
X

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ സ്‌കൂളില്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ നാല് 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു. കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ പ്രദേശത്തെ സര്‍വോദയ ബാല്‍ വിദ്യാലയ സ്‌കൂളിന് പുറത്താണ് സംഭവം. മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവരെ ഓടിച്ചിട്ട് മര്‍ദ്ദിച്ചശേഷം കുത്തിപ്പരിക്കേല്‍പ്പിച്ചത്. 10ാം ക്ലാസ് വിദ്യാര്‍ഥികളായ ഗൗതം, റെഹാന്‍, ഫൈസാന്‍, ആയുഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാലു വിദ്യാര്‍ഥികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് അറിയിച്ചു. പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികള്‍ എല്‍ബിഎസ് ആശുപത്രിയിലെ ചികില്‍സയ്ക്കുശേഷം മടങ്ങി. മറ്റൊരാള്‍ എയിംസ് ട്രോമ സെന്ററില്‍ ചികില്‍സയിലാണ്.

പരിക്കേറ്റ എല്ലാ വിദ്യാര്‍ഥികളും 15 നും 16 നും ഇടയില്‍ പ്രായമുള്ളവരാണ്. 10ാം ക്ലാസ് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ് നാല് വിദ്യാര്‍ഥികളും. പ്രദേശത്തെ തന്നെ മറ്റു സ്‌കൂളുകളിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ഇവരെ പിന്തുടര്‍ന്ന് ആക്രമിച്ചശേഷം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സ്‌കൂളിന് പുറത്ത് നിരവധി കുട്ടികള്‍ തടിച്ചുകൂടിയിരുന്നു. സ്വയരക്ഷയ്ക്കായി നിരവധി കുട്ടികള്‍ പാര്‍ക്കിലേക്കും സ്‌കൂളിലേക്കും ഓടിക്കയറി. എന്നാല്‍, നാല് വിദ്യാര്‍ഥികള്‍ക്ക് നേരേ ഇവര്‍ ആക്രമണം നടത്തുകയായിരുന്നു. വിവരമറിഞ്ഞ് പാണ്ഡവ് നഗര്‍ പോലിസ് സ്ഥലത്തെത്തിയപ്പോള്‍ രക്തം വാര്‍ന്ന നിലയിലായിരുന്നു വിദ്യാര്‍ഥികള്‍. തുടര്‍ന്ന് പോലിസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

ഗവ. ബോയ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളായ ത്രിലോക്പുരിയില്‍ പഠിക്കുന്ന നാല് ആണ്‍കുട്ടികളും പരീക്ഷയ്ക്കായി സര്‍വോദയ ബാലവിദ്യാലയ കേന്ദ്രം തിരഞ്ഞെടുക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പ്രാഥമികാന്വേഷണത്തില്‍ മറ്റു സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it