കശ്മീരില്‍ ടിക് ടോക് താരത്തെ സായുധര്‍ വെടിവച്ച് കൊന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ടിക് ടോക് താരമായ യുവതിയെ സായുധര്‍ വെടിവച്ച് കൊന്നു. ജമ്മു കശ്മീരിലെ ബുദ്ഗാം സ്വദേശി അമ്രീന്‍ ഭട്ട് (35) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ അനന്തരവന്‍ 10 വയസ്സുകാരനും വെടിവയ്പ്പില്‍ പരിക്കേറ്റു. ബുധനാഴ്ച രാത്രി 7.55 ന് അമ്രീന്‍ ഭട്ടിന്റെ വീടിനു നേര്‍ക്ക് സായുധര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ അമ്രീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ഫര്‍ഹാന്‍ സുബൈര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ലഷ്‌കറെ ത്വയ്യിബ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് പോലിസ് പറഞ്ഞു. ആശുപത്രിയില്‍ വച്ചാണ് അമ്രീന്‍ മരിച്ചതെന്ന് കശ്മീര്‍ സോണ്‍ പോലിസ് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ പോലിസ് പ്രദേശം വളയുകയും അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ചൊവ്വാഴ്ച ശ്രീനഗറിലെ വീടിന് പുറത്ത് പോലിസുകാരനെ സായുധരര്‍ വെടിവച്ച് കൊന്നിരുന്നു. ആക്രമണത്തില്‍ പോലിസുകാരന്റെ ഏഴുവയസ്സുള്ള മകള്‍ക്കും പരിക്കേറ്റിരുന്നു.
RELATED STORIES
അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം
28 Jun 2022 5:32 AM GMTതാരസംഘടനയായ അമ്മയില്‍ നിന്നുള്ള തന്റെ രാജി കൃത്യമായ തീരുമാനമാണെന്ന്...
28 Jun 2022 5:01 AM GMTസ്വര്‍ണ കടത്ത് പ്രതി അര്ജുന് ആയങ്കിയുമായി ബന്ധം;വടകരയില്‍ സിപിഎം...
28 Jun 2022 4:46 AM GMTസംസ്ഥാനത്ത് ജൂലായ് ഒന്ന് വരെ വ്യാപക മഴക്ക് സാധ്യത;ഇന്ന് 11 ജില്ലകളില്‍ ...
28 Jun 2022 4:18 AM GMTനടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്...
28 Jun 2022 3:57 AM GMTപൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം: സംസ്ഥാനത്ത് ആകെ കേസുകള്‍ 835,...
28 Jun 2022 3:55 AM GMT