India

ഡല്‍ഹിയിലെ അതിശൈത്യം; 34 ട്രെയിനുകള്‍ ഇന്നും വൈകിയോടുന്നു

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചക്കുറവ് കാരണമാണ് ട്രെയിനുകള്‍ വൈകുന്നത്. തിങ്കളാഴ്ച 30 ഓളം ട്രെയിനുകളാണ് വൈകിയോടിയത്.

ഡല്‍ഹിയിലെ അതിശൈത്യം; 34 ട്രെയിനുകള്‍ ഇന്നും വൈകിയോടുന്നു
X

ന്യൂഡല്‍ഹി: അതിശൈത്യത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്നും ട്രെയിനുകള്‍ വൈകിയോടുന്നു. കനത്ത മൂടല്‍മഞ്ഞ് മൂലം 34 ട്രെയിനുകളാണ് വൈകിയോടുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചക്കുറവ് കാരണമാണ് ട്രെയിനുകള്‍ വൈകുന്നത്. തിങ്കളാഴ്ച 30 ഓളം ട്രെയിനുകളാണ് വൈകിയോടിയത്. അഞ്ച് വിമാനങ്ങള്‍ റദ്ദാക്കുകയും 530 സര്‍വീസുകള്‍ വൈകുകയും ചെയ്തിരുന്നു. ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഇന്നും വിമാനം വൈകാനാണ് സാധ്യത.

കനത്ത മൂടല്‍മഞ്ഞ് കാരണം ഗ്രേറ്റര്‍ നോയിഡയില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചതോടെ ഭീതിനിറഞ്ഞ സാഹചര്യമാണ് ഡല്‍ഹിയില്‍. ഇതെത്തുടര്‍ന്ന് യമുന എക്‌സ്പ്രസ് വേ വഴി പോകുന്ന യാത്രക്കാര്‍ ജാഗ്രതപാലിക്കണമെന്ന് സിറ്റി ട്രാഫിക് പോലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 119 വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ ഏറ്റവും തണുപ്പേറിയ ദിവസമായിരുന്നു തിങ്കളാഴ്ച. 1901 നുശേഷം നട്ടുച്ചയ്ക്കുപോലും താപനില 9 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. പുലര്‍ച്ചെ അത് രണ്ടു ഡിഗ്രിയില്‍ താഴെയായിരുന്നു. 13 ദിവസമായി ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുകയാണ്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അതിശൈത്യം മൂലം ജനുവരി മൂന്നുവരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it