India

കോഴിക്കോടേയ്ക്ക് വരികയായിരുന്ന മലയാളി കുടുംബം തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ടു; ഒന്നര വയസുകാരിയുള്‍പ്പെടെ മൂന്ന് മരണം

കോഴിക്കോട് ചെമ്പുക്കടവ് സ്വദേശി അനീഷ്, മകള്‍ അനാമിക, ഡ്രൈവര്‍ മംഗളൂരു സ്വദേശി സ്റ്റാലി എന്നിവരാണ് മരിച്ചത്.

കോഴിക്കോടേയ്ക്ക് വരികയായിരുന്ന മലയാളി കുടുംബം തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ടു; ഒന്നര വയസുകാരിയുള്‍പ്പെടെ മൂന്ന് മരണം
X

ഹൈദരാബാദ്: തെലങ്കാനയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ട് ഒന്നര വയസുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ബിഹാറില്‍നിന്ന് കോഴിക്കോടേയ്ക്ക് വരികയായിരുന്നു ഇവര്‍. കോഴിക്കോട് ചെമ്പുക്കടവ് സ്വദേശി അനീഷ്, മകള്‍ അനാമിക, ഡ്രൈവര്‍ മംഗളൂരു സ്വദേശി സ്റ്റാലി എന്നിവരാണ് മരിച്ചത്.

കാറിന്റെ പിന്‍സീറ്റിലിരുന്ന അനീഷിന്റെ ഭാര്യയെയും മൂത്ത കുട്ടിയെയും ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നിസാമാബാദിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കിന് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബിഹാര്‍ വാസ്ലിഗഞ്ചില്‍ സെന്റ് തെരേസാസ് സ്‌കൂളില്‍ അധ്യാപകരായിരുന്നു ഇവര്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് കരുതുന്നത്.

Next Story

RELATED STORIES

Share it