India

ബംഗ്ലാദേശില്‍ വ്യോമസേന വിമാനം സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്നുവീണു; 19 മരണം

ബംഗ്ലാദേശില്‍ വ്യോമസേന വിമാനം സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്നുവീണു; 19 മരണം
X

ധാക്ക: ബംഗ്ലാദേശില്‍ വ്യോമസേന വിമാനം സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്നുവീണ് 19 മരണം. അപകടത്തില്‍ . നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ധാക്കയുടെ വടക്കന്‍ പ്രദേശമായ ഉത്തരയിലെ മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളജ് ക്യംപസിലാണ് വിമാനം തകര്‍ന്നുവീണത്.

ബംഗ്ലാദേശി എയര്‍ഫോഴ്സിന്റെ പരിശീലന വിമാനമായ എഫ്7 ബിജിഐ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 'ഇന്ന് ഉച്ചയ്ക്ക് 1:06 ന് ഒരു എഫ്7 ബിജിഐ പരിശീലന വിമാനം പറന്നുയര്‍ന്ന് തൊട്ടുപിന്നാലെ വിമാനം കോളജ് ക്യാംപസിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്' പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

വലിയ സ്ഫോടനത്തോടെ വിമാനം തകര്‍ന്നുവീണു, ഉടന്‍ തന്നെ വിമാനത്തിന് തീപിടിച്ചതായും ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടത്തിന് തൊട്ടുപിന്നാലെ, അഗ്നിശമന സേനാ യൂണിറ്റുകളും ആംബുലന്‍സുകളും വ്യോമസേനാ ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി. അപകടത്തില്‍പ്പെട്ട വിമാനം ബംഗ്ലാദേശ് വ്യോമസേനയുടേതാണെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അപകടകാരണം വ്യക്തമല്ല.




Next Story

RELATED STORIES

Share it