India

ഉന്നാവോയില്‍ 12 വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു

ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കിയത്.

ഉന്നാവോയില്‍ 12 വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 12 വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കഴുത്തുഞെരിച്ചു കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കിയത്. പ്രതിയ്ക്കായി തിരച്ചില്‍ നടക്കുന്നതായി പോലിസ് അറിയിച്ചു. ഹോളി ആഘോഷ പരിപാടി നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വിജനമായ വയലില്‍ കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്.

ഉടനെ കുട്ടിയെ സമീപത്തെ സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും ഒടുവില്‍ കാണ്‍പൂരിലെ ലാലാ ലാജ്പത് റായ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെ ഇന്നലെ രാത്രിയോടെ പെണ്‍കുട്ടി മരിച്ചു. സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും ബിഹാര്‍ സര്‍ക്കിള്‍ ഓഫിസര്‍ വികാസ് പാണ്ഡെ പറഞ്ഞു.

Next Story

RELATED STORIES

Share it