India

കൊല്‍ക്കത്തയില്‍ പാര്‍പ്പിട സമുച്ഛയത്തിലെ തീപ്പിടിത്തം: 12 കാരനുള്‍പ്പെടെ രണ്ടുമരണം

50 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്നും ചാടിയപ്പോഴാണ് പ്രായപൂര്‍ത്തിയാവാത്ത 12കാരന്‍ മരിച്ചത്.

കൊല്‍ക്കത്തയില്‍ പാര്‍പ്പിട സമുച്ഛയത്തിലെ തീപ്പിടിത്തം: 12 കാരനുള്‍പ്പെടെ രണ്ടുമരണം
X

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ പാര്‍പ്പിടസമുച്ഛയത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 12 വയസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കൊല്‍ക്കത്ത ഗണേഷ് ചന്ദ്ര അവന്യൂവിലുള്ള എട്ടുനില കെട്ടിടത്തിലാണ് തീപ്പിടിത്തുണ്ടായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഗണേഷ് ചന്ദ്ര അവന്യൂവിലെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്ഥാപിച്ച മീറ്റര്‍ ബോക്സില്‍നിന്നും തീപടര്‍ന്ന് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

50 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍നിന്നും ചാടിയപ്പോഴാണ് പ്രായപൂര്‍ത്തിയാവാത്ത 12കാരന്‍ മരിച്ചത്. കെട്ടിടത്തിനുള്ളിലെ വാഷ്‌റൂമിലാണ് വൃദ്ധയായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആളുകളെ എല്ലാം രക്ഷപ്പെടത്തി സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയെന്നും അപകടാവസ്ഥ നിയന്ത്രണവിധേയമാക്കിയെന്നും ബംഗാള്‍ അഗ്‌നിശമന സേവന മന്ത്രി സുജിത് ബോസ് പറഞ്ഞു.

അപകടത്തെത്തുടര്‍ന്ന് നിരവധിപേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിരുന്നു. ഹൈഡ്രോളിക് ഗോവണി, പ്രത്യേക യൂനിറ്റുകള്‍ എന്നിവ ഉപയോഗിച്ചാണ് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിയത്. തീ അണയ്ക്കുന്നതിനുമായി 20 ഫയര്‍ഫോഴ്സ് യൂനിറ്റുകളും സ്ഥലത്തുണ്ടായിരുന്നു.

Next Story

RELATED STORIES

Share it