ഉന്നാവോ: പെണ്‍കുട്ടിയേയും അഭിഭാഷകനെയും എയിംസിലേക്കു മാറ്റണമെന്നു സുപ്രിംകോടതി
പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുപ്രിംകോടതി ഉത്തരവ്
ന്യൂഡല്‍ഹി: ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ മുഖ്യപ്രതിയായ ഉന്നാവോ ബലാല്‍സംഗ കേസിലെ ഇരയെയും അഭിഭാഷകനെയും വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രിംകോടതി. പെണ്‍കുട്ടിയെയും അഭിഭാഷകനെയും വിമാനമാര്‍ഗം എയിംസില്‍ എത്തിക്കണമെന്നാണ് സുപ്രിംകോടതി നിര്‍ദേശം.
പീഡനത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച വാഹനത്തില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നു ഗുരുതര പരിക്കേറ്റു ലഖ്നോ കിങ് ജോര്‍ജ്സ് മെഡിക്കല്‍ യൂനിവേഴ്സിറ്റിയില്‍ കഴിയുകയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുപ്രിംകോടതി ഉത്തരവ്. പെണ്‍കുട്ടിക്ക് ബോധം തെളിഞ്ഞു. പനി കുറഞ്ഞു. വെന്റിലേറ്ററില്‍ നിന്നും മാറ്റി. ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചു.
പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റണമെന്നു സുപ്രിംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ആശുപത്രി മാറ്റാന്‍ കഴിയില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചത്.
ദിവസങ്ങള്‍ക്കു മുമ്പാണ് പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തത്. ഇവരെ ഇടിച്ച ട്രക്കിന്റെ നമ്പര്‍ കറുത്ത പെയിന്റ് ഉപയോഗിച്ച് മായിച്ച നിലയിലായിരുന്നു. അപകടം നടന്ന ഒമ്പത് മണിക്കൂര്‍ പിന്നിട്ടിട്ടും പോലിസ് കേസെടുത്തിരുന്നില്ല. പിന്നീട് വിവാദമായതോടെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ലഖ്നോ എഡിജിപി പോലിസിന് നിര്‍ദേശം നല്‍കിയത്. പെണ്‍കുട്ടിക്കും കുടുംബത്തിനും ജീവന് ഭീഷണി ഉണ്ടായിരുന്നതിനാല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സംഭവ സമയം സുരക്ഷാ ചുമതലയുള്ളവര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. ഈ പോലിസുകാര്‍ തന്നെയാണ് യാത്രാവിവരം, ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിങിനു ചോര്‍ത്തിനല്‍കിയതെന്ന് അപകടക്കേസിന്റെ എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉച്ചക്ക് ഒന്നിന് ലഖ്നോവില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ റായ്ബറേലി ഫത്തേപൂര്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡിലായിരുന്നു അപകടം.
2017 ജൂണ്‍ നാലിനാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. എല്‍എല്‍എക്കെതിരേ പരാതി നല്‍കിയെങ്കിലും പോലിസ് നടപടിയുണ്ടായില്ല. തുടര്‍ന്ന് നീതിതേടി പെണ്‍കുട്ടിയും പിതാവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്.
RELATED STORIES
ഗ്യാന്‍വാപി മസ്ജിദ്: മുസ്ലിംകള്ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ഓള്...
18 May 2022 11:33 AM GMTപേരറിവാളന്റെ മോചനം: നിരാശയും ദുഃഖവും പ്രകടിപ്പിച്ച് കോണ്‍ഗ്രസ്...
18 May 2022 11:07 AM GMT17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്; പണപ്പെരുപ്പം 15.08 ശതമാനമായി...
18 May 2022 2:25 AM GMTഗ്യാന്‍വാപി പള്ളി കേസ്: അഡ്വക്കേറ്റ് കമ്മീഷണറെ തല്‍സ്ഥാനത്തുനിന്ന്...
17 May 2022 11:57 AM GMTഗ്യാന്‍വാപി മസ്ജിദ് സര്‍വേ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് ദിവസത്തെ ...
17 May 2022 9:09 AM GMTപി ചിദംബരത്തിന്റേയും മകന്റേയും വീടുകളില്‍ സിബിഐ റെയ്ഡ്
17 May 2022 5:10 AM GMT