India

നാഷനല്‍ ഹെറാള്‍ഡ് കേസ്: ഓഫിസ് തല്‍ക്കാലം ഒഴിയേണ്ടന്ന് സുപ്രീംകോടതി

നാഷനല്‍ ഹെറാള്‍ഡ് കേസ്: ഓഫിസ് തല്‍ക്കാലം ഒഴിയേണ്ടന്ന് സുപ്രീംകോടതി
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള നാഷനല്‍ ഹെറാള്‍ഡിന് ആശ്വാസകരമായി സുപ്രികോടതി. പത്രത്തിന്റെ ഡല്‍ഹി ഓഫിസ് തല്‍ക്കാലം ഒഴിയേണ്ടെന്നാണ് സുപ്രിംകോടതി വിധി പ്രസ്താവിച്ചത്. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ കോടതി നോട്ടീസയയ്ക്കുകയും ചെയ്തു.

നാഷനല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിക്കുന്ന ദ അസോസിയേറ്റഡ് ജേണല്‍സിന്റെ ഹരജി പരിഗണിച്ചാണ് ഓഫിസ് ഒഴിയാനുള്ള ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. നേരത്തെ ഓഫിസ് ഒഴിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

2018 ഡിസംബര്‍ 21നാണ് ഡല്‍ഹി ഹൈക്കോടതി ഓഫിസ് ഒഴിയുന്നതിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ച് ഉത്തരവിറക്കിയത്. ബിജെപി നേതാവ് 2012ല്‍ സുബ്രഹ്മണ്യം സ്വാമിയാണ് സോണിയാ ഗാന്ധിക്കും മകന്‍ രാഹുലിനുമെതിരേ നാഷനല്‍ ഹെറാള്‍ഡ് പത്രത്തിനായി 90 കോടിയുടെ അഴിമതി നടത്തിയെന്നാരോപിച്ച് കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ട് അസോസിയേറ്റഡ് ജേര്‍ണല്‍സിന് കൈമാറിയെന്നായിരുന്നു ബിജെപി ആരോപണം.

Next Story

RELATED STORIES

Share it