വയനാട് ജില്ലയില്‍ 502 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 115391 ആയി.
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഞായറാഴ്ച്ച 502 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 968 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.21 ആണ്. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 115391 ആയി. 108604 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5833 പേരാണ് ജില്ലയില്‍ ചികിൽസയിലുള്ളത്. ഇവരില്‍ 4765 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
പൂതാടി 51, മുള്ളൻകൊല്ലി 35, നെൻമേനി 29, അമ്പലവയൽ, എടവക, പുൽപ്പള്ളി, വൈത്തിരി 28 വീതം, ബത്തേരി 27, മീനങ്ങാടി, തൊണ്ടർനാട് 23 വീതം, കൽപ്പറ്റ, കണിയാമ്പറ്റ, പനമരം, തവിഞ്ഞാൽ 18 വീതം, മുട്ടിൽ, തിരുനെല്ലി 17 വീതം, കോട്ടത്തറ, പടിഞ്ഞാറത്തറ, വെള്ളമുണ്ട 14 വീതം, മാനന്തവാടി 13, നൂൽപ്പുഴ 10, മേപ്പാടി, പൊഴുതന 9 വീതം, വെങ്ങപ്പള്ളി 7, തരിയോട് 2 ആളുകൾക്കും ഇതിനുപുറമെ ഒരു മലപ്പുറം സ്വദേശിക്കും സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചു. ഇതര സംസ്‌ഥാനത്തുനിന്നും വന്ന ഒരു തമിഴ്നാട് സ്വദേശിക്കും കർണ്ണാടകയിൽ നിന്നും വന്ന തവിഞ്ഞാൽ സ്വദേശിക്കും തമിഴ്നാട്ടിൽ നിന്നും വന്ന കണിയാമ്പറ്റ സ്വദേശിക്കും രോഗബാധ സ്‌ഥിരീകരിച്ചു.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1420 പേരാണ്. 2631 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 15892 പേര്‍. ഇന്ന് പുതുതായി 47 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1806 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 776042 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 773719 എണ്ണത്തിന്റെ ഫലം ലഭിച്ചു. 658328 പേര്‍ നെഗറ്റീവും 115391 പേര്‍ പോസിറ്റീവുമാണ്.
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT