വയനാട്ടില്‍ 57 പേര്‍ക്ക് കൂടി കൊവിഡ്; 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
306 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിൽസയില്‍ കഴിയുന്നു.

കല്‍പറ്റ: വയനാട് ജില്ലയില്‍ വെള്ളിയാഴ്ച്ച 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1034 ആയി. ഇതില്‍ 709 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 322 പേരാണ് ചികിൽസയിലുള്ളത്. 306 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിൽസയില്‍ കഴിയുന്നു.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 176 പേരാണ്. 189 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2759 പേര്‍. ഇന്ന് വന്ന 17 പേര്‍ ഉള്‍പ്പെടെ 315 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1281 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 31912 സാംപിളുകളില്‍ 29816 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 28782 നെഗറ്റീവും 1034 പോസിറ്റിവുമാണ്.
RELATED STORIES
മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
22 May 2022 7:20 PM GMT