Districts

വേലായുധൻ വെന്നിയൂരിന്റെ വേർപാടിലൂടെ നഷ്ടമായത് ആർജവമുള്ള മർദ്ദിതപക്ഷ പോരാളിയെ: പിഡിപി

പാർട്ടിയുടെ ജില്ലയിലെയും സംസ്ഥാനത്തെയും വിവിധ ചുമതലകൾ അദ്ദേഹം നിർവഹിച്ചു.

വേലായുധൻ വെന്നിയൂരിന്റെ വേർപാടിലൂടെ നഷ്ടമായത് ആർജവമുള്ള മർദ്ദിതപക്ഷ പോരാളിയെ: പിഡിപി
X

മലപ്പുറം: പിഡിപി സംസ്ഥാന കൗൺസിൽ അഗം വേലായുധൻ വെന്നിയൂരിന്റെ വേർപാടിലൂടെ നഷ്ടമായത് ആർജവമുള്ള മർദ്ദിതപക്ഷ പോരാളിയെ ആണന്ന് പിഡിപി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു. പിഡിപിയുടെ മുൻ സംസ്ഥാന സെക്രട്ടറിയും നിലവിൽ സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു വേലായുധൻ വെന്നിയൂർ.

രോഗശയ്യയിലാകുന്നത് വരെ പാർട്ടിയുടെ ആശയ പ്രചാരണ രംഗത്ത് സജീവമായി നിന്നയാളാണ് വേലായുധൻ വെന്നിയൂർ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ ഭാരവാഹിയായിരിക്കുമ്പോഴാണ് പിഡിപിയുടെ മർദ്ദിതപക്ഷ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി പാർട്ടിയിലേക്ക് കടന്ന് വന്നത്.

ശേഷം, പാർട്ടിയുടെ ജില്ലയിലെയും സംസ്ഥാനത്തെയും വിവിധ ചുമതലകൾ അദ്ദേഹം നിർവഹിച്ചു. മലപ്പുറത്തിന്റെ പ്രത്യേക സാഹചര്യത്തിൽ പാർട്ടിയെ കുറിച്ചു തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ച രാഷ്ട്രീയ ശത്രുക്കൾക്ക് തന്റെ അനുഭവം വിവരിച്ചു നിരവധി വേദികളിൽ ശക്തമായ മറുപടി കൊടുക്കുമായിരുന്ന വേലായുധൻ പല തിരഞ്ഞെടുപ്പുകളിലും പാർട്ടിയെ പ്രതിനിധീകരിച്ചു മൽസരിച്ചിരുന്നു.

Next Story

RELATED STORIES

Share it