Districts

കൊവിഡ് പരിശോധനക്ക് ട്രൂനാറ്റ് മെഷിൻ കോഴിക്കോട്ട് പ്രവർത്തനമാരംഭിച്ചു

എട്ട് മണിക്കൂർ കൊണ്ട് 20 കൊവിഡ് ടെസ്റ്റുകൾ ചെയ്യാം എന്നതാണ് ട്രൂനാറ്റ് മെഷിനിന്റെ പ്രത്യേകത.

കൊവിഡ് പരിശോധനക്ക് ട്രൂനാറ്റ് മെഷിൻ കോഴിക്കോട്ട് പ്രവർത്തനമാരംഭിച്ചു
X

കോഴിക്കോട്: ജില്ലയിൽ കൊവിഡ് പരിശോധനയ്ക്കായുള്ള ട്രൂനാറ്റ് മെഷിൻ ഗവ. ജനറൽ ആശുപത്രി റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിൽ എ പ്രദീപ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. എട്ട് മണിക്കൂർ കൊണ്ട് 20 കൊവിഡ് ടെസ്റ്റുകൾ ചെയ്യാം എന്നതാണ് ട്രൂനാറ്റ് മെഷിനിന്റെ പ്രത്യേകത.

കേരളത്തിന് പുറത്തു നിന്നും വിദേശത്തു നിന്നും വന്ന കൊവിഡ് രോഗം സംശയിക്കുന്ന ഗർഭിണികൾക്കും, കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരണപ്പെടുന്നവർക്കും, അടിയന്തര ശസ്തക്രിയ ആവശ്യമുള്ള രോഗികൾക്കും കൊവിഡ് രോഗം കണ്ടെത്താൻ വേണ്ടിയാണ് ട്രൂനാറ്റ് മെഷിനുകൾ ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുന്നത്.

രാവിലെ എട്ട് മുതൽ വൈകിട്ട് ആറു വരെ റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിൽ ഈ സേവനം സൗജന്യമായി ലഭ്യമാണ്. നാഷണൽ ഹെൽത്ത് മിഷൻ മൂന്ന് ലാബ് ടെക്‌നീഷ്യൻമാരെയും ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററേയും സേവനത്തിനായി നിയമിച്ചിട്ടുണ്ട്. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ആശാദേവി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ എ, ജില്ലാ ടിബി ഓഫീസർ ഡോ. പ്രമോദ് കുമാർ ഗവ. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മർ ഫാറൂഖ് എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it