ഡിസംബർ 5 മുതൽ 8 വരെ അരീക്കോട് ടൗണിൽ ഗതാഗത നിയന്ത്രണം
സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കുള്ള പ്രധാന നിരത്താണ് അരീക്കോട് ഭാഗത്തിലൂടെ കടന്നുപോകുന്നത്.

അരീക്കോട്: എടവണ്ണ–കൊയിലാണ്ടി സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി ഡിസംബർ 5 മുതൽ 8 വരെ അരീക്കോട് വികെഎം സൂപ്പർ മാർക്കറ്റ് മുതൽ മമത ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അരീക്കോട് പോലിസ് അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കുള്ള പ്രധാന നിരത്താണ് അരീക്കോട് ഭാഗത്തിലൂടെ കടന്നുപോകുന്നത്. പോലിസ് നിശ്ചയിച റൂട്ട് ഇപ്രകാരമാണ്,
1. മഞ്ചേരി-കൊണ്ടോട്ടി-എടവണ്ണ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ പോസ്റ്റ് ഓഫിസ് റോഡ് വഴി സ്റ്റാന്റിൽ പ്രവേശിച്ച് അതുവഴി തിരികെ പോവുക.
2. മുക്കം- എടവണ്ണപ്പാറ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ പുതിയ ബസ്സ്സ്റ്റാന്റെ പരിസരത്ത് (മമത ജംഗ്ഷൻ) നിർത്തുകയും അവിടെ നിന്ന് തിരികെ സർവ്വീസ് ആരംഭിക്കുകയും ചെയ്യുക. ( നിലവിലെ ബസ്സ് സ്റ്റാന്റിൽ പ്രവേശിക്കരുത്).
3. മുക്കം ഭാഗത്ത് നിന്ന് വരുന്ന ബസ്സ് ഒഴികെയുള്ള വാഹനങ്ങൾ പത്തനാപുരത്ത് നിന്ന് മൈത്രപാലം വഴിയും എടവണ്ണപ്പാറയിൽ നിന്നും വരുന്നവ പെരുംപറമ്പ് നിന്നും ഐ.ടി.ഐ- കാവനൂർ വഴിയും പോവേണ്ടതാണ്.
4. മഞ്ചേരി- കൊണ്ടോട്ടി- എടവണ്ണ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പോസ്റ്റ് ഓഫീസ് റോഡ് വഴി വൺ വേ ആയി മാത്രം പോവുക.
5. നിലവിലുള്ള ബസ്സ് സ്റ്റാന്റെ റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള ഓട്ടോറിക്ഷകൾ മുഴുവൻ ചെറിയ സ്റ്റാന്റിൽ മാത്രം പാർക്ക് ചെയ്യുക.
6. പത്തനാപുരം, പള്ളിപ്പടി, മൂർക്കനാട്, മൈത്ര പാലം, പുത്തലം റോഡ്കളിലും പൂക്കോട്ടുച്ചോല, ഐടിഐ, ഉഗ്രപുരം വഴിയുള്ള റോഡുകളിലും റോഡ് കയ്യേറിയുള്ള പ്രവർത്തനങ്ങളും അനാവശ്യ പാർക്കിങ്ങുകൾ ഒഴിവാക്കേണ്ടതും ശ്രദ്ധയോടെ ഗതാഗതം ചെയ്യേണ്ടതുമാണ്.
വിദ്യാർഥികളുൾപ്പെടെയുള്ള യാത്രക്കാരായ പൊതുജനങ്ങൾ ഇതൊരു അറിയിപ്പായി എടുത്ത് യാത്രാ ക്ലേശങ്ങൾ ഒഴിവാക്കണമെന്ന് പോലിസ് അറിയിച്ചു.
RELATED STORIES
ഖുത്തുബ് മിനാര്‍ കേസ്: വിധി പറയുന്നത് ജൂണ്‍ ഒമ്പതിലേക്ക് മാറ്റി
25 May 2022 7:12 PM GMTകശ്മീരില്‍ ടിക് ടോക് താരത്തെ സായുധര്‍ വെടിവച്ച് കൊന്നു
25 May 2022 5:41 PM GMTഅമേരിക്കയില്‍ കൂട്ടക്കൊല അവസാനിക്കില്ലേ---?
25 May 2022 4:08 PM GMTമലാലി ജുമാ മസ്ജിദിനുമേലും ഹിന്ദുത്വ അവകാശവാദം
25 May 2022 4:04 PM GMTവന്ദേമാതരത്തിന് ജനഗണമനയുടെ തുല്യപദവി നല്‍കണമെന്ന് ഹരജി;...
25 May 2022 3:18 PM GMTതക്കാളി കിലോയ്ക്ക് 130 രൂപ; 150 കടക്കുമെന്ന് വ്യാപാരികള്‍
25 May 2022 1:57 PM GMT