Districts

തൃശൂർ എരയാംകുടി തുറ നവീകരണത്തിന് തുടക്കം

ഒന്നരക്കോടി രൂപയാണ് പദ്ധതിക്കായി ചിലവഴിക്കുന്നത്.

തൃശൂർ എരയാംകുടി തുറ നവീകരണത്തിന് തുടക്കം
X

മാള: അന്നമനട ഗ്രാമപഞ്ചായത്ത് എരയാംകുടി തുറ നവീകരണ പ്രവർത്തനം ഉദ്‌ഘാടനം നടന്നു. വി ആർ സുനിൽകുമാർ എംഎൽഎ ഉദ്‌ഘാടന കര്‍മ്മം നിർവ്വഹിച്ചു. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് അദ്ധ്യക്ഷത വഹിച്ചു.

തൃശൂർ മൈനർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ ആർ അജയ് കുമാർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ശോഭന ഗോകുൽനാഥ്‌, അന്നമനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ സി രവി, അന്നമനട ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ എ ഇക്‌ബാൽ, ടി കെ സതീശൻ, സിന്ധു ജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിൻസി ജോഷി, വാർഡ് മെമ്പർ കെ കെ രവി നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.

ഒന്നരക്കോടി രൂപയാണ് പദ്ധതിക്കായി ചിലവഴിക്കുന്നത്. എരയാംകുടി തുറയിൽ ഗ്രാമപഞ്ചായത്ത് റോഡ് പോകുന്ന ഭാഗത്ത് വീതി കൂട്ടി കോൺക്രീറ്റ് കൊണ്ട് സംരക്ഷണ ഭിത്തി നിർമ്മാണം, തുറയുടെ മറ്റു ഭാഗത്ത് കരിങ്കൽ ഉപയോഗിച്ച് പാർശ്വഭിത്തി നിർമ്മാണം, തുറയിലെ ചെളി നീക്കം ചെയ്യൽ, തുറയിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനായി കോൺക്രീറ്റ് കള്‍വെർട്ട്, കനാൽ നിർമ്മാണം, തുറയുടെ സമീപം ടൈൽ വിരിക്കൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യുന്ന പ്രവൃത്തികൾ.

Next Story

RELATED STORIES

Share it