തൃശൂർ ജില്ലയിൽ 943 പേർക്ക് കൂടി കൊവിഡ്; 1049 പേർ രോഗമുക്തരായി

തൃശൂർ: തൃശൂർ ജില്ലയിൽ ഞായറാഴ്ച 943 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 1049 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 10332 ആണ്. തൃശൂർ സ്വദേശികളായ 82 പേർ മറ്റു ജില്ലകളിൽ ചികിൽസയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40714 ആണ്. 30055 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 920 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 11 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 3 പേരും, രോഗ ഉറവിടം അറിയാത്ത 9 പേരുമുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 56 പുരുഷൻമാരും 62 സ്ത്രീകളും പത്ത് വയസ്സിനു താഴെ 35 ആൺകുട്ടികളും 37 പെൺകുട്ടികളുമുണ്ട്.
ഞായറാഴ്ച 1119 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 329 പേർ ആശുപത്രിയിലും 790 പേർ വീടുകളിലുമാണ്. ഞായറാഴ്ച മൊത്തം 5286 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4154 പേർക്ക് ആന്റിജൻ പരിശോധനയും 941 പേർക്ക് ആർടിപിസിആർ പരിശോധനയും 191 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,02,603 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
RELATED STORIES
1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായി; ഗ്യാന്‍വാപി...
19 May 2022 7:19 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്‍ഹിയില്‍ 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്‍പ്പെടെ...
19 May 2022 6:25 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMT'പള്ളികള്‍ തര്‍ക്കമന്ദിരങ്ങളാക്കി കലാപത്തിന് ഒരുക്കം കൂട്ടുന്നു',...
19 May 2022 4:17 PM GMTസംസ്ഥാനത്ത് ആദ്യമായി ജന്റം എസി ലോ ഫ്ളോര്‍ ബസുകള്‍ പൊളിക്കുന്നു;...
19 May 2022 4:06 PM GMT