Districts

തൃശൂർ ജില്ലയിൽ 204 പേർക്ക് കൂടി കൊവിഡ്; 140 പേർക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവരിൽ 200 പേരും സമ്പർക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്

തൃശൂർ ജില്ലയിൽ 204 പേർക്ക് കൂടി കൊവിഡ്; 140 പേർക്ക് രോഗമുക്തി
X

തൃശൂർ: തൃശൂർ ജില്ലയിൽ വെളളിയാഴ്ച 204 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1446 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിൽസയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5017 ആണ്. ഇതുവരെ രോഗമുക്തരായത് 3517 പേർ.

രോഗം സ്ഥിരീകരിച്ചവരിൽ 200 പേരും സമ്പർക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 18 പേരുടെ രോഗ ഉറവിടമറിയില്ല. ദയ ക്ലസ്റ്റർ 11, പരുത്തിപ്പാറ ക്ലസ്റ്റർ 09, എലൈറ്റ് ക്ലസ്റ്റർ 01, എ ആർ ക്യാമ്പ് 59, അഴീക്കോട് ക്ലസ്റ്റർ 04, സ്പിന്നിങ്ങ് മിൽ ക്ലസ്റ്റർ 12, ജനത ക്ലസ്റ്റർ 01, ആർഎംഎസ് 01, ജൂബിലി ക്ലസ്റ്റർ 01, വാടാനപ്പിളളി ഫുഡ് മസോൺ 14, വാടാനപ്പിളളി ഫിഷ് മാർക്കറ്റ് 01, ആരോഗ്യ പ്രവർത്തകർ 01, മറ്റ് സമ്പർക്കം 67, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 01, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ 03 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്. ഇതിൽ 60 വയസ്സിന് മുകളിൽ പ്രായമുളള 7 പുരുഷൻമാരും 8 സ്ത്രീകളും 10 വയസ്സിൽ താഴെ പ്രായമുളള 3 ആൺകുട്ടികളും 4 പെൺകുട്ടികളും ഉൾപ്പെടുന്നു.

9175 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 166 പേരെ വെളളിയാഴ്ച ആശുപത്രികളിൽ പുതിയതായി പ്രവേശിപ്പിച്ചു. 1658 പേർക്ക് ആന്റിജൻ പരിശോധന നടത്തി. ഇന്ന് 2049 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 92993 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്.

Next Story

RELATED STORIES

Share it