Districts

തൃശൂരിൽ 30 പേർക്ക് കൂടി ക‌ൊവിഡ്; 63 പേർക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ സമ്പർക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്

തൃശൂരിൽ 30 പേർക്ക് കൂടി ക‌ൊവിഡ്; 63 പേർക്ക് രോഗമുക്തി
X

തൃശൂർ: ജില്ലയിൽ ഞായറാഴ്ച 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 63 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 483 ആണ്. തൃശൂർ സ്വദേശികളായ 14 പേർ മറ്റു ജില്ലകളിൽ ചികിൽസയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2390 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1888 ആണ്.

രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ സമ്പർക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററിൽ നിന്ന് 08 പേർ രോഗബാധിതരായി. മിണാലൂർ ക്ലസ്റ്റർ 01, ചാലക്കുടി ക്ലസ്റ്റർ 06, പട്ടാമ്പി ക്ലസ്റ്റർ 01, മങ്കര ക്ലസ്റ്റർ 01 എന്നിങ്ങനെയാണ് കണക്ക്. രോഗ ഉറവിടമറിയാത്ത ഒരാളും വിദേശത്ത് നിന്ന് എത്തിയ ഒരാളും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ടുപേരും രോഗബാധിതരായി.

നിരീക്ഷണത്തിൽ കഴിയുന്ന 10030 പേരിൽ 9503 പേർ വീടുകളിലും 527 പേർ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 46 പേരെയാണ് ഞായറാഴ്ച പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 668 പേരെ ഞായറാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 598 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

ഞായറാഴ്ച 1262 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ആകെ 56760 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 56014 സാംപിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇനി 746 സാംപിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 11390 ആളുകളുടെ സാംപിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചു.

Next Story

RELATED STORIES

Share it