എസ്ഡിപിഐ പ്രകടനത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ മൂന്ന് ആർഎസ്എസ്സുകാർ അറസ്റ്റില്‍
സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമം സ്ഫോടക വസ്തു നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
BY ABH14 Sep 2020 2:16 PM GMT

X
ABH14 Sep 2020 2:16 PM GMT
ഇരിട്ടി: ഉളിയില്‍ പടിക്കച്ചാലില്‍ എസ്ഡിപിഐ പ്രകടനത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ മൂന്ന് ആർഎസ്എസ് ക്രിമിനലുകൾ അറസ്റ്റില്‍. പടിക്കച്ചാല്‍ സ്വദേശികളായ കണ്ടത്തില്‍ വീട്ടില്‍ മനീഷ്, നിത്യ നിവാസില്‍ നിധിന്‍, ചമതക്കണ്ടി ഹൗസില്‍ അഖില്‍ എന്നിവരെയാണ് മുഴക്കുന്ന് എസ്ഐ ബേബിയും സംഘവും അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമം സ്ഫോടക വസ്തു നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകൻ സലാഹുദ്ദീനെ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പടിക്കച്ചാലില്‍ നടന്ന പ്രകടനത്തിന് നേരെ ഒരു സംഘം ബോംബെറിഞ്ഞുവെന്നാണ് കേസ്. കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം.
Next Story
RELATED STORIES
2024ല്‍ എന്‍ഡിഎയെ തറപറ്റിക്കാന്‍ തന്ത്രങ്ങളുമായി കെസിആര്‍; ആപ്പും...
28 May 2022 8:58 AM GMTവംശഹത്യയ്ക്ക് കളമൊരുക്കുന്നോ? വംശശുദ്ധിപഠനവുമായി കേന്ദ്ര സാംസ്കാരിക...
28 May 2022 4:12 AM GMTഗുജറാത്തില്‍ വീണ്ടും മയക്കുമരുന്നുവേട്ട; മുന്ദ്ര തുറമുഖത്തുനിന്ന് 500...
27 May 2022 3:52 AM GMTഗീതാഞ്ജലിശ്രീക്ക് ബുക്കര്‍ പുരസ്കാരം
27 May 2022 2:58 AM GMTതൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു;...
26 May 2022 5:20 PM GMTലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT