Districts

തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് ഫ്രീഡം സ്‌ക്വയര്‍ നാടിന് സമർപ്പിച്ചു

പൊതുസമ്മേളനത്തിൽ മലബാര്‍ സമര അനുസ്മരണ സമിതി സംസ്ഥാന കണ്‍വീനറും ഗ്രന്ഥകാരനുമായ സി അബ്ദുല്‍ ഹമീദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് ഫ്രീഡം സ്‌ക്വയര്‍ നാടിന് സമർപ്പിച്ചു
X

തിരുനാവായ: മലബാര്‍ സമരാനുസ്മരണ സമിതി തിരുനാവായ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ എടക്കുളം ജുമാ മസ്ജിദിന് സമീപം സ്ഥാപിച്ച, എടക്കുളത്തും പരിസര പ്രദേശങ്ങളിലും നടന്ന ബ്രിട്ടീഷ് വിരുദ്ധ സമരത്തിലെ രക്തസാക്ഷികളുടെയും പോരാളികളുടേയും നാമങ്ങളും ചരിത്ര സംഭവങ്ങളും ആലേഖനം ചെയ്ത ശിലാഫലകം ഉള്‍കൊള്ളുന്ന "ഫ്രീഡം സ്‌ക്വയര്‍" ഗ്രന്ഥകാരനും തിരക്കഥാ കൃത്തുമായ റമീസ് മുഹമ്മദ് നാടിന് സമർപ്പിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മലബാര്‍ സമര അനുസ്മരണ സമിതി സംസ്ഥാന കണ്‍വീനറും ഗ്രന്ഥകാരനുമായ സി അബ്ദുല്‍ ഹമീദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. തിരുനാവായ ചാപ്റ്റര്‍ ചെയര്‍മാന്‍ അവറാങ്കല്‍ മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. യുവ മാപ്പിള കവി ഫൈസൽ കമ്മനതിന്റെ ചരിത്ര കവിതാലാപനവും നടന്നു.

മലബാര്‍ സമര പോരാളികളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'മലബാര്‍ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന പ്രമേയത്തില്‍ മലബാര്‍ അനുസ്മരണ സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഫ്രീഡം സ്‌ക്വയര്‍ സ്ഥാപിച്ചത്.

കോഴിക്കോട് അതിജീവന കലാ സംഘത്തിന്റെ കലാകാരന്‍മാര്‍ അവതരിപ്പിച്ച '"ചോരപൂത്ത പടനിലങ്ങള്‍" എന്ന' ചരിത്ര ദൃശ്യാവിഷ്‌ക്കാരവും വിപ്ലവ ഗാനസന്ധ്യയും അരങ്ങേറി. ഹംസ സി വി (കൺവീനർ, മലബാർ സമര അനുസ്മരണ സമിതി. തിരുന്നാവായ ചാപ്റ്റർ) സ്വാഗത പ്രഭാഷണം നടത്തി. പ്രദേശിക ചരിത്ര വിവരണം ചിറക്കൽ ഉമ്മർ (പരിസ്ഥിതി പ്രവർത്തകൻ) അവതരിപ്പിച്ചു. ഇ പി മൊയ്തീൻ കുട്ടി മാസ്റ്റർ (പ്രസിഡന്റ്, എടക്കുളം മഹല്ല് കമ്മറ്റി ), ബാവ മുസ്ലിയാർ (സെക്രട്ടറി, എടക്കുളം സുന്നി മഹല്ല് കമ്മിറ്റി), തൂമ്പിൽ ഹംസഹാജി (കെഎൻഎം), കെ പി ബഹാവുദ്ധീൻ (ജമാഅതെ ഇസ്ലാമി), വി പി ഹുസൈൻ (മാനേജർ, എഎംയുപി സ്ക്കൂൾ), വി കെ അബൂബക്കർ മൗലവി, നൗഷാദ് സി വി എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it