Districts

ഇന്ധന വില വർധനവിനെതിരേ എൻഎൽയു പ്രതിഷേധ ധർണ്ണ നടത്തി

എൻഎൽയു സംസ്ഥാന ട്രഷറർ ഹുദൈഫ് ഉള്ളണം ഉദ്ഘാടനം ചെയ്തു

ഇന്ധന വില വർധനവിനെതിരേ എൻഎൽയു പ്രതിഷേധ ധർണ്ണ നടത്തി
X

താനൂർ: തിരൂർ കേന്ദ്ര സർക്കാരിൻ്റെ ഇന്ധനവില വർധനവിനെതിരേ നാഷണൽ ലേബർ യൂനിയൻ (എൻഎൽയു) തിരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിനു മുന്നിൽ ധർണ്ണയും കർഷക സമര പോരാളികൾക്ക് അഭിവാദ്യം അർപ്പിച്ച് തിരൂർ നഗരത്തിൽ പ്രകടനവും നടത്തി.

ധർണ്ണാ സമരത്തിൽ ഐഎൻഎൽ തിരൂർ മണ്ഡലം വൈസ് പ്രസിഡന്റ് വി കെ യൂസഫ് കണ്ണംകുളം അധ്യക്ഷത വഹിച്ചു. എൻഎൽയു സംസ്ഥാന ട്രഷറർ ഹുദൈഫ് ഉള്ളണം ഉദ്ഘാടനം ചെയ്തു. ഐഎൻഎൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എൻഎൽയു ജില്ലാ ജനറൽ സെക്രട്ടറിയുമായ എ കെ സിറാജ് മുഖ്യ പ്രഭാഷണം നടത്തി.

Next Story

RELATED STORIES

Share it