Districts

മലപ്പുറം ജില്ലയിൽ നിന്ന് എസ്എസ്എൽസി പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് സൗകര്യമൊരുക്കണം: താനൂർ ബ്ലോക്ക് പഞ്ചായത്ത്

സീറ്റ് വർധനവ് കൊണ്ട് പ്രശ്നം പരിഹരിക്കാൻ സാധ്യമല്ല ആയതിനാൽ ജില്ലയിൽ അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ തയ്യാറാവണമെന്നും പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയിൽ നിന്ന് എസ്എസ്എൽസി പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് സൗകര്യമൊരുക്കണം: താനൂർ ബ്ലോക്ക് പഞ്ചായത്ത്
X

മലപ്പുറം: മലപ്പുറം ജില്ലയിൽ നിന്ന് എസ്എസ്എൽ സി പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് സൗകര്യമൊരുക്കണമെന്ന് താനൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ പ്രമേയത്തിലൂടെ ഐക്യകണ്ഠേന സർക്കാരിനോടാവശ്യപ്പെട്ടു. ആയിരക്കണക്കിന് വിദ്യാർഥികളാണ് തുടർപഠനത്തിന് വഴിയില്ലാതെ ആശങ്കയിൽ നിൽക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സീറ്റ് വർധനവ് കൊണ്ട് പ്രശ്നം പരിഹരിക്കാൻ സാധ്യമല്ല ആയതിനാൽ ജില്ലയിൽ അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ തയ്യാറാവണമെന്നും പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് ചെയർമാൻ ടി നിയാസ് പ്രമേയം അവതരിപ്പിച്ചു. തുവക്കാട് ഡിവിഷൻ മെമ്പർ ടി കെ നസീജ, കുറുക്കോൾ ഡിവിഷൻ മെമ്പർ ചേനത്ത് സൈനബ, എന്നിവർ പ്രമേയത്തെ പിന്താങ്ങി. ബ്ലോക്ക് പ്രസിഡൻറ് കെ സൽമ ഭരണ സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് പി സി അഷ്റഫ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആബിദ ഫൈസൽ, ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കോടിയേങ്ങൽ യൂസഫ്, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടിൽ ഹാജറ, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഷംസിയ സുബൈർ , താനാളൂർ ഗ്രാമ പഞ്ചായത്ത് മല്ലിക ടീച്ചർ, വളവന്നുർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ കെ മുജീബ് റഹ്മാൻ ബ്ലോക്ക് അംഗങ്ങളായ വി കെ എ ജലീൽ, എൻ വി നിധിൻദാസ്, എച്ച്. കുഞ്ഞായിഷക്കുട്ടി, സാജിദ നാസർ വിഷാരത്ത് കാദർകുട്ടി,തറമ്മൽ മുഹമ്മദ്‌ കുട്ടി എന്ന ബാവു, പി നാസർ, കെ പ്രേമ എന്നിവർ പ്രമേയത്തെ അനുകൂലിച്ചു സംസാരിച്ചു.


Next Story

RELATED STORIES

Share it