സിറാജുല്‍ഹുദ കോഗ്‌നിസിയം കാമ്പസ് ഫെസ്റ്റിന് പ്രൗഢ സമാപനം; ടീം കുറ്റിയാടി ജേതാക്കള്‍

കുറ്റിയാടി: സിറാജുല്‍ഹുദാ കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാര്‍ഥി സംഘടന 'ഹിദ' സംഘടിപ്പിച്ച കോഗ്‌നിസിയം ഇന്റര്‍ കാമ്പസ് ഫെസ്റ്റിന് പ്രൗഢ സമാപ്തി.ആറ് കാമ്പസുകളില്‍ നിന്നായി അഞ്ഞൂറില്‍ പരം വിദ്യാര്‍ഥികള്‍ 170 ല്‍ പരം മത്സരങ്ങളിലായി മാറ്റുരച്ച കലാപരിപാടിയില്‍ ടീം കുറ്റിയാടിക്ക് ഹാട്രിക്ക് വിജയം.നാദാപുരം, എസ് മുക്ക് യഥാക്രമം രണ്ടും,മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സികെ റാശിദ് ബുഖാരിയുടെ അധ്യക്ഷതയില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐക്കണ്‍ ഓഫ് ഫെസ്റ്റ് അവാര്‍ഡിന് ഹസീബ് പുത്തനത്താണി അര്‍ഹനായി.നിസാമുദ്ദീന്‍ ബുഖാരി നീലഗിരി, മുഹിയുദ്ദീന്‍ ബുഖാരി ചേരൂര്‍,സയ്യിദ് സൈനുല്‍ ആബിദ് സുറൈജി പൂക്കോട്ടൂര്‍, ഫിര്‍ദൗസ് സുറൈജി കടവത്തൂര്‍, ഉവൈസ് ബുഖാരി വാവൂര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. നുഅ്മാന്‍ തലപ്പുഴ സ്വാഗതവും അബ്ദുല്ല കുട്ടോത്ത് നന്ദിയും പറഞ്ഞു.
RELATED STORIES
തൊപ്പിധരിച്ചതിന്റെ പേരില്‍ മുസ് ലിം വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; കോളജ്...
29 May 2022 7:37 AM GMTക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ല:...
29 May 2022 7:27 AM GMTയഹ്യാ തങ്ങളുടെ അന്യായമായ കസ്റ്റഡിയില്‍ പ്രതിഷേധിക്കുക: പോപുലര്‍...
29 May 2022 7:18 AM GMTനേപ്പാളില്‍ യാത്രാ വിമാനം കാണാതായി;യാത്രക്കാരില്‍ നാലുപേര്‍...
29 May 2022 6:54 AM GMTദുര്‍ഗാവാഹിനി പ്രകടനം;ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടെന്ന് ടി എന്‍...
29 May 2022 5:55 AM GMTആയുധമേന്തി ദുര്‍ഗാവാഹിനി പ്രകടനം: പോലിസ് നടപടിയെടുക്കണമെന്ന് നാഷണല്‍...
29 May 2022 5:49 AM GMT