എഴുപതോളം ബിജെപി, കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു
പുഞ്ചപ്പാടത്ത് ഐഎൻടിയുസി യൂനിറ്റ് പ്രസിഡൻറ്, യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ തുടങ്ങി 16 കുടുംബങ്ങൾ ഉൾപ്പെടെ അമ്പതോളം പേരാണ് പാർട്ടിയിൽ ചേർന്നത്.

ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ പുഞ്ചപ്പാടം, പുലാപ്പറ്റ ലോക്കൽ കമ്മിറ്റി പരിധിയിൽ എഴുപതോളം ബിജെപി, കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിൽ ചേർന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പുഞ്ചപ്പാടത്ത് ഐഎൻടിയുസി യൂനിറ്റ് പ്രസിഡൻറ്, യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ തുടങ്ങി 16 കുടുംബങ്ങൾ ഉൾപ്പെടെ അമ്പതോളം പേരാണ് പാർട്ടിയിൽ ചേർന്നത്.
ഇവർക്ക് നൽകിയ സ്വീകരണ പരിപാടി സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ വികെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സിഎൻ ഷാജു ശങ്കർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ പ്രേംകുമാർ, പി അരവിന്ദാക്ഷൻ മാസ്റ്റർ, കെഎസ് മധു, എംസി വാസുദേവൻ, സി ഹരിദാസൻ, സി രാജിക എന്നിവർ സംസാരിച്ചു.
ഐഎൻടിയുസി യൂനിറ്റ് പ്രസിഡന്‍റ് പൂവടിയിൽ വിനോദ്കുമാർ, സെക്രട്ടറി പിഷാരത്തുകുന്ന് ഉണ്ണികൃഷ്ണൻ, ജോ. സെക്രട്ടറി ബാലാമണി, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ജനറൽ സെക്രട്ടറി കാഞ്ഞിരത്തിങ്കൽ വിനോദ്കുമാർ, ബിജെപി പഞ്ചായത്ത് കമ്മിറ്റി അംഗവും എട്ടാം വാർഡ് കൺവീനറുമായ രവി പുത്തൻവീട് എന്നിവരും കോൺഗ്രസ് പ്രവർത്തകരായ 16 പേർ കുടുംബ സമേതവുമാണ് സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
പുലാപ്പറ്റ ലോക്കൽ കമ്മിറ്റി പരിധിയിൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് സിപിഎമ്മിൽ ചേർന്ന 20 ഓളം പേർക്ക് ചോലപ്പാടം സെന്‍ററിൽ സ്വീകരണം നൽകി. സ്വീകരണ പൊതുയോഗം ഏരിയ സെക്രട്ടറി എൻ ഹരിദാസൻ ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി ശാസ്തകുമാർ സ്വാഗതവും കെ രാജൻ നന്ദിയും പറഞ്ഞു.
RELATED STORIES
നാല് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
28 May 2022 7:45 AM GMTചമ്രവട്ടത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു മരണം
28 May 2022 7:33 AM GMTലഡാക്കില്‍ മരണപെട്ട സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ജന്മനാട്ടില്...
28 May 2022 6:25 AM GMTആര്‍മിയില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടി; യുവാവ്...
27 May 2022 7:16 PM GMTഓരോടം പാലത്ത് ബൈക്ക് അപകടം; അരിപ്ര സ്കൂള്‍പടി സ്വദേശി മരിച്ചു
27 May 2022 2:39 AM GMTമൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗ്ള്‍ പേ വഴി ഹോട്ടല്‍ ഉടമയില്‍നിന്ന് പണം...
26 May 2022 1:20 AM GMT