Districts

മലപ്പുറം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍

ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ കലക്ടറുടെയും നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തനം.

മലപ്പുറം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍
X

മലപ്പുറം: മലപ്പുറം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് തദ്ദേശസ്ഥാപന പരിധിയില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിച്ച് ഉത്തരവായി. 106 ഉദ്യോഗസ്ഥരെയാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി നിയമിച്ചിട്ടുള്ളത്, ഇവർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് തലത്തില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ക്കും വിസ്തൃതി ഏറെയുള്ള നഗരസഭകളില്‍ ഒന്നിലധികം പേര്‍ക്കുമാണ് ചുമതല. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് പദവിയോടെയാണ് നിയമനം.

കൊവിഡ് പ്രതിരോധത്തിന് കലക്ടര്‍ ചെയര്‍മാനായ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ണും കാതുമായി പ്രവര്‍ത്തിക്കുകയാണ് ചുമതല. ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ കലക്ടറുടെയും നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തനം.

എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുക, ബ്രേക്ക് ദ ചെയിന്‍ കാംപയിന്‍, ക്വാറന്റൈന്‍, ഐസൊലേഷന്‍, മരണം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍, റിവേഴ്‌സ് ക്വാറന്റൈന്‍, വാണിജ്യ സ്ഥാപനങ്ങളിലെയും ഷോപ്പുകളിലെയും മാര്‍ക്കറ്റുകളിലെയും കോവിഡ് പ്രോട്ടോകോള്‍ ലംഘനം, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നിവയും സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ ചുമതലയാണ്.

കൃഷി ഓഫീസര്‍മാര്‍, പ്ലസ്ടു അധ്യാപകര്‍, പിഡബ്ല്യുഡി എഞ്ചിനീയര്‍മാര്‍, സബ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍, എഇഒമാര്‍ തുടങ്ങിയവരെയാണ് ഓരോ പഞ്ചായത്തുകളിലേക്കും മുനിസിപ്പാലികളിലേക്കുമായി നിയമിച്ച് ഉത്തരവായിരിക്കുന്നത്. മഞ്ചേരി, പെരിന്തല്‍മണ്ണ നഗരസഭകളില്‍ രണ്ട് പേര്‍ക്ക് വീതമാണ് ചുമതല. ഇവര്‍ക്ക് വാര്‍ഡുകള്‍ തിരിച്ച് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലകളിലൊന്നായ മലപ്പുറത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Next Story

RELATED STORIES

Share it