Districts

മോദിയുടെ ധാർഷ്ട്യത്തിന് കർഷകർ അന്ത്യം കുറിക്കും: മുസ്തഫ കൊമ്മേരി

സ്വതന്ത്ര ഇന്ത്യ കണ്ടതിൽ വച്ചു ഏറ്റവും വലിയ സമരമാണ് ഡൽഹിയിൽ നടന്നു കൊണ്ടിരിക്കുന്ന കർഷക സമരം.

മോദിയുടെ ധാർഷ്ട്യത്തിന് കർഷകർ അന്ത്യം കുറിക്കും: മുസ്തഫ കൊമ്മേരി
X

കോഴിക്കോട്: അന്നം തരുന്ന കർഷകരെ ദ്രോഹിക്കുന്ന മോദി സർക്കാരിന്റെ ധാർഷ്ട്യത്തിന് അന്ത്യം കുറിക്കാൻ കർഷക സമരം കാരണമാകുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റി ഏകദിന ഉപവാസം മുസ്തഫ പാലേരി നാരങ്ങ നീര് നൽകി സമാപിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്ര ഇന്ത്യ കണ്ടതിൽ വച്ചു ഏറ്റവും വലിയ സമരമാണ് ഡൽഹിയിൽ നടന്നു കൊണ്ടിരിക്കുന്ന കർഷക സമരം. കർഷകർക്ക് യാതൊരു തരത്തിലുള്ള പരിഗനയും കൊടുക്കാത്ത നിയമം പൂർണമായും പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഹെഡ്പോസ്റ്റ്‌ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ഉപവാസ സമരം ജില്ല പ്രസിഡന്റ്‌ മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി സലീം കാരാടി, എൻ കെ റഷീദ് ഉമരി, ലസിത ടീച്ചർ, ജലീൽ സഖാഫി, ഇസ്മായിൽ കമ്മന, വാഹിദ് ചെറുവറ്റ, ഫൗസിയ കെ കെ, സലാം ബാലുശ്ശേരി, കുഞ്ഞബ്ദുള്ള മാസ്റ്റർ, ബഷീർ ചീക്കോന്ന്, ഷമീർ വെള്ളയിൽ, റംല റസാഖ്, സൽമ സലാം എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it