Districts

കുഞ്ഞാലിക്കുട്ടിയുടെ രാജി: എസ്ഡിപിഐ ചക്കരക്കുടം പൊട്ടിച്ച് പ്രതിഷേധം

മലപ്പുറം ലോകസഭ മണ്ഡലത്തിൽ പ്രാദേശിക തലങ്ങളിലും, കുഞ്ഞാലികുട്ടിയുടെ കരാത്തോടുള്ള വസതിക്ക് മുന്നിലുമാണ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്.

കുഞ്ഞാലിക്കുട്ടിയുടെ രാജി: എസ്ഡിപിഐ ചക്കരക്കുടം പൊട്ടിച്ച് പ്രതിഷേധം
X

വേങ്ങര: എംപി സ്ഥാനം രാജിവെച്ച പികെ കുഞ്ഞാലികുട്ടിയുടെ നടപടിക്കെതിരേ ചക്കരക്കുടം പൊട്ടിച്ച് എസ്ഡിപിഐ പ്രതിഷേധം. ഫാഷിസത്തെ തടഞ്ഞ് നിറുത്താനും, സംഘപരിവാർ രാഷ്ട്രീയത്തിന് എതിരേ കൂട്ടായ്മ തീർക്കുമെന്ന് പറഞ്ഞ് ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ട് വാങ്ങി വിജയിച്ച കുഞ്ഞാലിക്കുട്ടി അധികാരത്തിൻ്റെ ചക്കര കുടം മാത്രം ലക്ഷ്യം വെച്ച് എം പി സ്ഥാനം രാജിവെച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്നാരോപിച്ചാണ് എസ്ഡിപിഐ പ്രവർത്തകർ ചക്കരക്കുടങ്ങൾ പൊട്ടിച്ച് പ്രതിഷേധിച്ചു.

മലപ്പുറം ലോകസഭ മണ്ഡലത്തിൽ പ്രാദേശിക തലങ്ങളിലും, കുഞ്ഞാലികുട്ടിയുടെ കരാത്തോടുള്ള വസതിക്ക് മുന്നിലുമാണ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. പ്രതിഷേധത്തെ നേരിടാൻ പോലിസ് സന്നാഹം കുഞ്ഞാലികുട്ടിയുടെ വസതിക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്നു. മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് നേതാക്കൾ നേതൃത്വം നൽകി.

Next Story

RELATED STORIES

Share it