Districts

എസ്എസ്എൽസി പരീക്ഷയിലെ ഉന്നത വിജയികളെ എസ്ഡിപിഐ അനുമോദിച്ചു.

എസ്എസ്എൽസി പരീക്ഷയിലെ ഉന്നത വിജയികളെ എസ്ഡിപിഐ അനുമോദിച്ചു.
X

കാളികാവ്: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് എസ്ഡിപിഐ അഞ്ചച്ചവിടി ബ്രാഞ്ച് കമ്മിറ്റിയുടെ അനുമോദനം. ഉന്നത വിജയം നേടിയ മുപ്പതിലധികം വിദ്യാർഥികളെയാണ് അനുമോദിച്ചത്.

ലോക വ്യാപകമായി കൊറോണ വൈറസ് ഭീതി പരത്തി പരീക്ഷാ തീയതികൾ അനിശ്ചിതമായി നീണ്ടുപോകേണ്ടി വന്നിട്ടും പഠനാവേശം കൈവിടാതെ പ്രതിസന്ധികളെ അതിജീവിച്ചു എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ അഞ്ചച്ചവിടി രണ്ടാം വാർഡിലെ മുഴുവൻ വിദ്യാർത്ഥികളെയും എസ്ഡിപിഐ അഞ്ചച്ചവിടി ബ്രാഞ്ച് കമ്മിറ്റി വീടുകളിലെത്തി അനുമോദിച്ചു.

പ്രദേശത്ത് എസ്എസ്എൽസി പരീക്ഷഴെയുതി വിജയിച്ച എ പ്ലസ്സുകാർക്കും, ഉന്നത പഠനത്തിനു അർഹത നേടിയതുമായ മുപ്പതിലധികം വിദ്യാർത്ഥികളുടെ വീടുകളിലെത്തി വണ്ടൂർ മണ്ഡലം പ്രസിഡന്റ് ബാപ്പു ഡയമണ്ട്, ബ്രാഞ്ച് പ്രസിഡന്റ് അക്ബർ പോട്ടേങ്ങൽ, കമ്മിറ്റി അംഗം ശിഹാബ് പരിയങ്ങാട്, ഇന്ത്യൻ സോഷ്യൽ ഫോറം പ്രധിനിധികളായ മുജീബ് ആലുങ്ങൽ (ജിദ്ദ ) മജീദ്‌ തോരൻ, ജാഫർ (ഖത്തർ )എന്നിവർ വിജയാശംസകൾ നേരുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it