ഫാഷിസ്റ്റ് അജണ്ഡകൾ ഒളിച്ചു കടത്താനുള്ള നീക്കം ചെറുക്കുക: കെഎച്ച്എസ്ടിയു
ഫാഷിസ്റ്റ് അജണ്ടകളെ വിദ്യാഭ്യാസ നയങ്ങളിൽ ഒളിച്ചു കടത്താനുള്ള ഭരണകൂട ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാൻ മതേതര സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണം

മലപ്പുറം: ഇന്ത്യയുടെ പരിപാവനമായ മതേതരത്വ സംഹിതയെ ഇല്ലാതാക്കി ഫാഷിസ്റ്റ് അജണ്ടകളെ വിദ്യാഭ്യാസ നയങ്ങളിൽ ഒളിച്ചു കടത്താനുള്ള ഭരണകൂട ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാൻ മതേതര സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂനിയൻ താനൂർ ഉപജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കും വെല്ലുവിളികൾ ഉയർന്ന് വരുന്ന സാഹചര്യങ്ങൾ അത്യന്തം അപകടകരമാണന്ന് ജനങ്ങൾക്ക് മുമ്പിൽ തുറന്ന് കാട്ടാൻ അധ്യാപകരടക്കമുള്ള പൊതു സമൂഹം മുന്നോട്ട് വരണമെന്നും താനൂർ വട്ടത്താണിയിൽ സമാപിച്ച സമ്മേളനം അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ജനാബ് വി കെ എം ഷാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് നാസർ പാലറ അധ്യക്ഷത വഹിച്ചു. മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കെഎച്ച്എസ്ടിയു വനിതാ വിങ് ചെയർപേഴ്സൺ ഡോ. ഷാജിത പി പി യെ ചടങ്ങിൽ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഡോ.ഷാഹുൽ ഹമീദ് എ.പി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് സിദീഖ് മുന്നിയൂർ, ജില്ലാ ജോയിന്റ് സെക്രട്ടറി ഹംസ മാസ്റ്റർ, ഉപജില്ലാ സെക്രട്ടറി ഷാഫി കെ ടി ജില്ലാ പ്രവർത്തക സമിതി അംഗം മുജീബ് ടി പി, അസീസ് പി സലീം, എം സലീന, ഷുകൂർ മാസ്റ്റർ, കബീർ, അമീന നഷാത്ത് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദ് ഷാഫി കെ ടി (പ്രസി), സിദ്ദീഖ് പി ടി ( ജന സെക്രട്ടറി), അഷ്റഫ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
RELATED STORIES
ഈ മൂന്ന് ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഉടന്‍ നീക്കുക;...
23 May 2022 6:33 PM GMTഗ്രൂപ്പില്‍ 512 അംഗങ്ങള്‍, രണ്ട് ജിബി ഫയലുകള്‍ അയക്കാം, അഡ്മിന്...
15 May 2022 6:14 PM GMTബിഎസ്എന്‍എലും 4ജിയിലേക്ക്; കേരളത്തില്‍ ആദ്യഘട്ടം നാല് ജില്ലകളില്‍
20 April 2022 5:38 PM GMTവാഹനാപകടങ്ങളുടെ മുന്നറിയിപ്പ്; വരുന്നു, ആപ്പിള്‍ ഐഫോണിന്റെ പുതിയ...
11 April 2022 3:51 PM GMTആന്‍ഡ്രോയ്ഡിനും ഐഒഎസ്സിനും പുതിയ ബദല്‍; ഇന്ത്യന്‍ നിര്‍മിത ഒഎസ്...
16 March 2022 4:32 PM GMTറഷ്യന്‍ ചാനലുകള്‍ക്ക് ആഗോളതലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി യൂ ട്യൂബ്
12 March 2022 2:27 AM GMT