Districts

പരപ്പനങ്ങാടി മുനിസിപ്പാലിറ്റി പാലത്തിങ്ങല്‍ കോണിപ്പാടം ജലനിധി നവീകരണം പൂര്‍ത്തിയായി

ടാങ്കും കിണറും ശുദ്ധീകരണം, മോട്ടോര്‍, വിതരണശൃംഖല മാറ്റി സ്ഥാപിക്കല്‍, മീറ്റര്‍ സ്ഥാപിക്കല്‍, പെയിന്റിങ്, ഫില്‍ട്ടര്‍ സംവിധാനം, തുടങ്ങിയവയാണ് മേല്‍ പദ്ധതിയില്‍ യാഥാര്‍ഥ്യമാക്കിയത്.

പരപ്പനങ്ങാടി മുനിസിപ്പാലിറ്റി പാലത്തിങ്ങല്‍ കോണിപ്പാടം ജലനിധി നവീകരണം പൂര്‍ത്തിയായി
X

പരപ്പനങ്ങാടി: പരപ്പനങ്ങാടി മുനിസിപ്പാലിറ്റി 19-ാം ഡിവിഷന്‍ പാലത്തിങ്ങല്‍ കോണിപ്പാടം ജലനിധി നവീകരണം പൂര്‍ത്തിയായി.17 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച കുടിവെള്ള പദ്ധതി കാലപഴക്കത്താല്‍ പൂര്‍ണ്ണമായും ഉപയോഗ യോഗ്യമല്ലാത്ത സ്ഥിതിയിലായിരുന്നു.

ജലനിധിയുടെ തന്നെ സുസ്തിര സഹായ പദ്ധതി പ്രകാരം 8,70,000 രൂപ ചെലവിലാണ് പദ്ധതി നവീകരണം നടത്തിയത്. മൊത്തം ചെലവിന്റെ 75 ശതമാനം ജലനിധിയും 15 ശതമാനം പരപ്പനങ്ങാടി നഗരസഭയും 10% ഗുണഭോക്തൃ വിഹിതവുമാണ്.

ടാങ്കും കിണറും ശുദ്ധീകരണം, മോട്ടോര്‍, വിതരണശൃംഖല മാറ്റി സ്ഥാപിക്കല്‍, മീറ്റര്‍ സ്ഥാപിക്കല്‍, പെയിന്റിങ്, ഫില്‍ട്ടര്‍ സംവിധാനം, തുടങ്ങിയവയാണ് മേല്‍ പദ്ധതിയില്‍ യാഥാര്‍ഥ്യമാക്കിയത്. കോണിപ്പാടം പ്രദേശത്തെ 49 കുടുംബങ്ങള്‍ പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളാണ്.

പദ്ധതിയുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍ നിര്‍വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ എ വി ഹസ്സന്‍കോയ അധ്യക്ഷത വഹിച്ചു. മുന്‍ മെമ്പര്‍ സി അബ്ദുറഹ്മാന്‍ കുട്ടി, ജലനിധി ഓവര്‍സിയര്‍ സാബിറ, സി അബൂബക്കര്‍ ഹാജി, ടി കുട്ട്യാവ, എം അബ്ദു, കരീം പുറ്റാട്ടുതറ, കെ നൂര്‍മുഹമ്മദ്, മടപ്പള്ളി ഹംസ, കുണ്ടാണത്ത് അയ്യൂബ് ഹാജി, കൊളോളി ഹംസ, പി കെ അനീസ്, പി അഷ്‌റഫ്, സിറ്റി സലീം എന്നിവര്‍ പ്രസംഗിച്ചു. ഗുണഭോക്തൃ കമ്മിറ്റി സെക്രട്ടറി നസീര്‍ കൊളോളി സ്വാഗതവും ട്രഷറര്‍ പി ഷെഹര്‍ഭാന്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it