- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുല്ലമുസ്സലാം സയൻസ് കോളജിലെ ഇൻഡോർ സ്റ്റേഡിയം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും
11000 ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക വിവിധോദ്യേശ ഇൻഡോർ പരിശീലന ഹാളിൽ നാല് ബാഡ്മിന്റൺ കോർട്ടുകളും ഒരു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടും ഒരു വോളിബോൾ കോർട്ടും ഒരുക്കിയിട്ടുണ്ട്

അരീക്കോട്: അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജിൽ പൂർത്തിയായ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം മാർച്ച് 16ന് ബുധനാഴ്ച വൈകിട്ട് വയനാട് എംപി രാഹുൽ ഗാന്ധി നിർവഹിക്കും. കോളജിലെ ഓപ്പൺ എയർ തിയേറ്ററിൽ കാംപസ് സമൂഹത്തെ അഭിസംബോധന ചെയ്യുകയും വിദ്യാർഥികളുമായി സംവദിക്കാനും അവസരമൊരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ. എൻ വി അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. കോളജ് പ്രിൻസിപ്പൽ ഡോ. പി മുഹമ്മദ് ഇല്യാസ്, ഏറനാട് എംഎൽഎ പി കെ ബഷീർ, അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ടി അബ്ദുഹാജി എന്നിവർ സംസാരിക്കും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. കായികരംഗത്ത് മികവ് തെളിയിച്ച വിദ്യാർഥികളെയും പൂർവ വിദ്യാർഥികളെയും ചടങ്ങിൽ ആദരിക്കും.
11000 ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക വിവിധോദ്യേശ ഇൻഡോർ പരിശീലന ഹാളിൽ നാല് ബാഡ്മിന്റൺ കോർട്ടുകളും ഒരു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടും ഒരു വോളിബോൾ കോർട്ടും ഒരുക്കിയിട്ടുണ്ട്. വുഡൻ ഫ്ലോറിങ്ങ് പാകിയ കോർട്ടുകൾക്ക് പുറമേ യോഗ, ജിംനാസ്റ്റിക്സ്, ജൂഡോ, വുഷു എന്നിവയും മറ്റു ഇൻഡോർ പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങളും പുതിയ സ്റ്റേഡിയത്തിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















