Districts

കരിപ്പൂർ വിമാനത്താവളത്തെ തകർക്കാൻ ശ്രമിക്കുന്നവരുടെ ഗൂഡനീക്കത്തിനെതിരേ പ്രതിഷേധ കൂട്ടായ്മ

കെപിസിസി ജനറൽ സിക്രട്ടറി അഡ്വ. പി എം നിയാസ്‌ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

കരിപ്പൂർ വിമാനത്താവളത്തെ തകർക്കാൻ ശ്രമിക്കുന്നവരുടെ ഗൂഡനീക്കത്തിനെതിരേ പ്രതിഷേധ കൂട്ടായ്മ
X

കോഴിക്കോട്‌: കരിപ്പൂർ വിമാനത്താവളത്തിനെതിരായ അവഗണനക്കും അട്ടിമറിക്കുമെതിരേ മലബാർ ഡെവലപ്പ്‌മന്റ്‌ ഫോറത്തിന്റെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കെപിസിസി ജനറൽ സിക്രട്ടറി അഡ്വ. പി എം നിയാസ്‌ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

കരിപ്പൂർ വിമാനത്താവളത്തിനെ തകർക്കാൻ നടക്കുന്ന ഗൂഢലക്ഷ്യങ്ങൾക്കെതിരെയുള്ള സമരങ്ങൾക്ക്‌ കേരള പ്രദേശ്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ പൂർണ്ണപിന്തുണ അദ്ദേഹം പ്രഖ്യാപിച്ചു. മലബാർ ഡെവലപ്പ്‌മന്റ്‌ ഫോറം പ്രസിഡണ്ട്‌ കെ എം ബഷീർ അധ്യക്ഷത വഹിച്ചു.

വലിയ വിമാനങ്ങളുടെ സർവ്വീസും ഹജ്ജ്‌ എംബാർക്കേഷനും പുനരാരംഭിക്കുക, അയോഗ്യനായ പൈലറ്റിനെ നിയമിച്ചത്‌ മൂലം അപകടമുണ്ടായത്‌ സിബിഐ അന്വേഷിക്കുക, പാർക്കിങ് പിക്കപ്പ്‌ & ഡ്രോപ്പ്‌ ചുരുങ്ങിയത്‌ 15 മിനിറ്റാക്കുക, കരിപ്പൂരിനെ തകർക്കാനുള്ള ഉദ്യോഗസ്ഥ ലോബികളുടെ പ്രവണത അവസാനിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണാസമരം നടന്നത്‌.

മലബാർ ഡെവലപ്പ്‌മന്റ്‌ ഫോറം ജനറൽ സിക്രട്ടറി ഖൈസ്‌ അഹമ്മദ്‌, ചീഫ്‌ കോഡിനേറ്റർ ഷെറിന ഷെറിൻ, പി വി അബ്ദുൾ റഷീദ്‌, വി എ അസീസ്‌, കെ പി അബ്ദുൾറസാക്ക്‌, അഹമ്മദ്‌ കോയ പി ടി, ഷാൻ ഷഹീൻ, മുഹമ്മദലി നാലകത്ത്, എം വി അബ്ദുൾ ഗഫൂർ, ബാപ്പു വടക്കയിൽ , സി കെ മൊറയൂർ, ഷാഫി ചേലേമ്പ്ര തുടങ്ങിയവർ സംസാരിച്ചു. എംഡിഎഫ് എക്സിക്യുട്ടീവ്‌ അംഗം സഹീർ പി സ്വാഗതവും ട്രഷറർ സി എച്ച് നാസർ ഹസ്സൻ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it