Districts

മീഡിയവണ്ണിനെതിരേയുള്ള നീക്കം: പ്രതിഷേധമിരമ്പി

മീഡിയവണ്ണിനെതിരേയുള്ള നീക്കം: പ്രതിഷേധമിരമ്പി
X

പരപ്പനങ്ങാടി: മീഡിയ വണ്ണിന് പ്രവർത്തന അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരേ പരപ്പനങ്ങാടി പൗരാവലി ടൗണിൽ ജനാധിപത്യ സംരക്ഷണ സായാഹ്നം സംഘടിപ്പിച്ചു.

മുൻസിപ്പൽ ചെയർമാൻ എ ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. പൗരാവകാശ സംരക്ഷണ സമിതി അദ്ധ്യക്ഷൻ യു വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉമ്മർ ഒട്ടുമ്മൽ (മുസ്ലിം ലീഗ്), ടി കാർത്തികേയൻ ( (സിപിഎം) കെ പി ഷാജഹാൻ (കോൺഗ്രസ് ), സി പി അബ്ദുൽ വഹാബ് (ഐഎൻഎൽ), കാട്ടേരി സെയ്തലവി (വെൽഫെയർ പാർട്ടി ), ഗിരീഷ് തോട്ടത്തിൽ (സിപിഐ), അബ്ദുൽ ഹമീദ് കരിങ്കല്ലത്താണി (എസ്ഡിപിഐ), സക്കീർ പരപ്പനങ്ങാടി (പിഡിപി) കൗൺസിലർ ഫാത്തിമ റഹീം, മുൻ സിഡ് കൊ ചെയർമാൻ നിയാസ് പുളിക്കലകത്ത്, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി എ വി വിനോദ് കുമാർ, എംഎസ്എസ് ജില്ല സെക്രട്ടറി സി ഇബ്റാഹിം ഹാജി , രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ വർക്കിങ്ങ് പ്രസിഡന്റ് അധികാരത്തിൽ ജയ പ്രകാശ്, മാധ്യമ പ്രവർത്തകൻ എ അഹമ്മദുണ്ണി , എഴുത്തുകാരൻ പാലാഴി മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it