Districts

മദ്രസകളിൽ മതഭ്രാന്ത് പഠിപ്പിക്കുന്നുവെന്ന് പ്രചാരണം; ഡിവൈഎഫ്ഐ നേതാവിനെതിരേ പോപുലർ ഫ്രണ്ട് പരാതി നൽകി

എട്ടും പൊട്ടും തിരിയാത്ത കുരുന്നുകളുടെ തലച്ചോറിലേക്ക് മതഭ്രാന്ത് കുത്തി വെക്കുന്ന മദ്രസകൾ അടച്ച് പൂട്ടണമെന്നു പറഞ്ഞു കൊണ്ടാണ് ഡിവൈഎഫ്ഐ നേതാവ് ഫേസ്ബുക്കിൽ കമന്റ് ചെയ്തത്.

മദ്രസകളിൽ മതഭ്രാന്ത് പഠിപ്പിക്കുന്നുവെന്ന് പ്രചാരണം; ഡിവൈഎഫ്ഐ നേതാവിനെതിരേ പോപുലർ ഫ്രണ്ട് പരാതി നൽകി
X

വള്ളികുന്നം: മദ്രസകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവിനെതിരേ പോപുലർ ഫ്രണ്ട് പരാതി നൽകി. ഡിവൈഎഫ്ഐ വള്ളികുന്നം കിഴക്ക് മേഖല പ്രസിഡന്റും സിപിഎം പുത്തൻ ചന്ത ബ്രാഞ്ച് സെക്രട്ടറിയുമായ ഉദിത്ത് ശങ്കറിനെതിരേയാണ് വള്ളികുന്നം പോലിസിൽ പരാതി നൽകിയത്.

എട്ടും പൊട്ടും തിരിയാത്ത കുരുന്നുകളുടെ തലച്ചോറിലേക്ക് മതഭ്രാന്ത് കുത്തി വെക്കുന്ന മദ്രസകൾ അടച്ച് പൂട്ടണമെന്നു പറഞ്ഞു കൊണ്ടാണ് ഡിവൈഎഫ്ഐ നേതാവ് ഫേസ്ബുക്കിൽ കമന്റ് ചെയ്തത്.പോപുലർ ഫ്രണ്ട് കാമ്പിശ്ശേരി യൂണിറ്റ് പ്രസിഡന്റ് താജുദ്ദീൻ പി എസ് ആണ് ഡിവൈഎഫ്ഐ നേതാവിന്റെ വിദ്വേഷ പ്രചാരണത്തിനെതിരേ വള്ളികുന്നം പോലിസിൽ പരാതി നൽകിയത്.

Next Story

RELATED STORIES

Share it