സുരക്ഷയ്ക്കായി കോട്ടയം ജില്ലയിൽ നിരോധനങ്ങള്‍ പ്രഖ്യാപിച്ചു
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വ്യാപകമായ സാഹചര്യത്തില്‍

കോട്ടയം: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വ്യാപകമായ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കോട്ടയം ജില്ലാ കലക്ടര്‍ എം. അഞ്ജന ഉത്തരവിറക്കി. ജില്ലാ ഭരണകൂടം നിരോധനങ്ങള്‍ ചുവടെ.
ആളുകള്‍ കൂട്ടം കൂടുന്നത്
വെള്ളപ്പൊക്ക ബാധിത മേഖലകളിലും മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളിലും ആളുകള്‍ കൂട്ടം കൂടുന്നതും വെള്ളത്തില്‍ ഇറങ്ങുന്നതും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും നിരോധിച്ചു. നിരോധനം നടപ്പാക്കുന്നതിന് പോലിസ് നിരീക്ഷണവും ഉണ്ടാകും.
ഖനനം
എല്ലാ വിധ ഖനന പ്രവത്തനങ്ങളും മൂന്നു ദിവസത്തേക്ക് നിരോധിച്ചു.
മലയോര മേഖലയിലെ രാത്രിയാത്ര
ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെയുള്ള വാഹന ഗതാഗതത്തിനും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനമുണ്ട്.
ഗതാഗതം
കേടുപാടുകള്‍ കണ്ടെത്തിയ മൂക്കന്‍പെട്ടി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
RELATED STORIES
അതിജീവിതയെ അപമാനിച്ചു; എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരേ വനിത കമ്മീഷനില്‍...
25 May 2022 10:12 AM GMTമതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജ് പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരായി
25 May 2022 10:00 AM GMTതിരുവനന്തപുരം വിദ്വേഷ പ്രസംഗം;പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി
25 May 2022 9:34 AM GMTനവാസിന്റെ അറസ്റ്റ്;പോലിസിന്റെ ദുരുപയോഗം അരാജകത്വം സൃഷ്ടിക്കും:പോപുലര്‍ ...
25 May 2022 9:15 AM GMTഇനി എല്ലാം ഓണ്‍ലൈനില്‍;ഒഎന്‍ഡിസി പ്ലാറ്റ്ഫോമുമായി കേന്ദ്ര സര്‍ക്കാര്‍
25 May 2022 8:48 AM GMTകപില്‍ സിബല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു
25 May 2022 8:39 AM GMT