അരീക്കോട്-ഏറനാട് ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിൽ ആരംഭിക്കുന്ന ഡയാലിസിസ് സെൻറർ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
സെൻറർ ആരംഭിക്കുന്നതിന്നായി ഒരു കോടി രൂപ ചിലവഴിച്ചതിൽ 75 ശതമാനവും പരസഹായമാണ്.

മലപ്പുറം: അരീക്കോട്- ഏറനാട് ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിൽ ആരംഭിക്കുന്ന ഡയാലിസിസ് സെൻറർ മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംമ്പർ രണ്ടിന് ഓൺ ലൈനായി ഉദ്ഘാടനം നിർവഹിക്കുമെന്ന് സഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു. അരീക്കോട്, കീഴുപറമ്പ് , ഊർങ്ങാട്ടീരി സഹകരണ ബേങ്കുകൾ ചേർന്നാണ് ട്രസ്റ്റ് രൂപവത്ക്കരിച്ചത്. തികച്ചും സൗജന്യമായാണ് സേവനമെന്ന് സംഘാടകരായ അഡ്വ. കെ വി സ്വലാഹുദ്ദീൻ, കെ വി മുനീർ, കെ എം കുര്യക്കോസ് എന്നിവർ പറഞ്ഞു.
പ്രതിദിനം പന്ത്രണ്ട് പേർക്ക് ഡയാലിസിസ് ചെയ്യാവുന്നതാണ്. ഒരേസമയം ആറ് പേർക്ക് ചെയ്യാവുന്ന സൌകര്യമാണുള്ളത്. പ്രതിവർഷം 60 ലക്ഷം രൂപയാണ് ചിലവ് പ്രതിക്ഷിക്കുന്നത്. സെൻറർ ആരംഭിക്കുന്നതിന്നായി ഒരു കോടി രൂപ ചിലവഴിച്ചതിൽ 75 ശതമാനവും പരസഹായമാണ്. ബേങ്കിൻ്റ ലാഭ വിഹിതമാണ് സെൻ്റർ പ്രവർത്തനത്തിനായി മാറ്റിവെക്കുന്നത്. സഹകരണ ബേങ്കുകൾ തമ്മിൽ ബന്ധിപ്പിച്ച് സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത്.
അരീക്കോട് ഉഗ്രപുരത്ത് ആരംഭിച്ച സെൻറർ മന്ത്രി വി അബ്ദുറഹിമാൻ നാടിന് സമർപ്പിക്കും. എം എൽ എമാരായ പി വി അൻവർ, പി കെ ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിൻറ് റുഖിയ ശംസു പി കെ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ ടി കെ അബ്ദു ഹാജി, ജിഷ വാസു സി, സഫിയ വി പി പങ്കെടുക്കും.
RELATED STORIES
ബിജെപി എംഎല്‍എ ഭീഷണിപ്പെടുത്തി, അധിക്ഷേപിച്ചു; അസം മുഖ്യമന്ത്രിക്ക്...
27 May 2022 6:27 PM GMTഅബൂദബി-ദോഹ റൂട്ടില്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി
27 May 2022 6:13 PM GMTനബീല്‍ തിരുവള്ളൂരിനെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആദരിച്ചു
27 May 2022 5:59 PM GMT'പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍...
27 May 2022 4:57 PM GMTസംഘപരിവാറിനെതിരേ എല്ലാ വിഭാഗങ്ങളും ഒരുമിക്കണം: എസ്ഡിപിഐ
27 May 2022 4:16 PM GMT'കോടതിയുടെ ആ ഞെട്ടല്‍ ഏകപക്ഷീയമാണ്, വല്ലാത്ത വേട്ടയാണ്, തുറന്ന...
27 May 2022 4:14 PM GMT