Districts

പെരുമ്പറമ്പ്-നരിപ്പറമ്പ് റോഡ് നിര്‍മാണത്തിലെ അപാകത; എസ് ഡിപിഐ നല്‍കിയ പരാതിക്ക് പരിഹാരം

മലപ്പുറം, പൊന്നാനി പിഡബ്ലിയുഡി ഓഫിസിലെ അന്യേഷണ ഉദ്യോഗസ്ഥര്‍ പെരുമ്പറമ്പ് മുതല്‍ നരിപ്പറമ്പ് വരെ നടന്ന് റോഡ് പരിശോധിക്കുകയും അപാകത കണ്ടെത്തുകയും ചെയ്തു.

പെരുമ്പറമ്പ്-നരിപ്പറമ്പ് റോഡ് നിര്‍മാണത്തിലെ അപാകത; എസ് ഡിപിഐ നല്‍കിയ പരാതിക്ക് പരിഹാരം
X

കാലടി(മലപ്പുറം): പെരുമ്പറമ്പ്-നരിപ്പറമ്പ് റോഡ് നിര്‍മാണത്തിലെ അപാകത കാണിച്ചുകൊണ്ട് എസ് ഡിപിഐ നല്‍കിയ പരാതിക്ക് പരിഹാരമായി. നിര്‍മാണം പൂര്‍ത്തീകരിച്ചിട്ട് മാസങ്ങള്‍പോലുമാവാത്ത പെരുമ്പറമ്പ് മുതല്‍ നരിപ്പറമ്പ് വരെയുള്ള പിഡബ്ലിയുഡി റോഡ് വര്‍ക്കിലെ അപാകത പ്രദേശവാസികള്‍ ചൂണ്ടികാണിച്ചിട്ടും പരിഹരിക്കപ്പെട്ടില്ല. ഇതോടെ എസ് ഡിപിഐ ഈ വിഷയം ഏറ്റെടുക്കുകയും എസ്ഡിപിഐ തവനൂര്‍ മണ്ഡലം സെക്രട്ടറിയും പ്രദേശവാസിയും കൂടിയായ നൂറുല്‍ ഹഖ് പിഡബ്ലിയുഡി ചീഫ് എഞ്ചിനീയര്‍ക്ക് (തിരുവനന്തപുരം) പരാതി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ചീഫ് എഞ്ചിനീയറുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം, പൊന്നാനി പിഡബ്ലിയുഡി ഓഫിസിലെ അന്യേഷണ ഉദ്യോഗസ്ഥര്‍ പെരുമ്പറമ്പ് മുതല്‍ നരിപ്പറമ്പ് വരെ നടന്ന് റോഡ് പരിശോധിക്കുകയും അതിന്റെ അപാകത കണ്ടെത്തുകയും ചെയ്തു. എത്രയും പെട്ടന്ന് റോഡിലെ കേടുപാടുകള്‍ പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. മാത്രമല്ല, ഇതേ സമയത്ത് പണിപൂര്‍ത്തീകരിച്ച പോത്തനൂര്‍ മാണിക്കപാലത്തിന്റെ സൈഡ് ഭിത്തികള്‍ പൊട്ടിയിരുന്നതും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തി. അതിനും പെട്ടന്ന് പരിഹാരം കാണുമെന്നും ഉറപ്പ് നല്‍കി.

Next Story

RELATED STORIES

Share it