പെരിങ്ങൽക്കുത്ത് ഡാം തുറന്നു; ജാഗ്രതാ നിർദേശം
തൃശൂർ ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്.

തൃശൂർ: ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തൃശൂർ പെരിങ്ങൽക്കുത്ത് ഡാം തുറന്നു. ഇന്ന് പുലർച്ചെ നാല് മണിക്ക് ജലനിരപ്പ് 419.4 മീറ്ററായി ഉയർന്നതോടെയാണ് ഡാം തുറന്നത്. ഡാം തുറന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഡാം പരിസരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 419.24 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. ഡാമിന്റെ ഏഴ് സ്‌പിൽവേ ഗേറ്റിലൂടെയാണ് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നത്. പ്രദേശവാസികളോട് പുഴയിൽ ഇറങ്ങരുതെന്ന് ജില്ലാ കലക്‌ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജലനിരപ്പ് 417 മീറ്ററായപ്പോഴാണ് ബ്ലു അലർട്ടും 418 മീറ്ററായപ്പോൾ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. തൃശൂർ, എറണാകുളം ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിൽ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജില്ലാ കലക്‌ടർ ജാഗ്രതാ മുന്നറിയിപ്പ് നൽകി. തൃശൂർ ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്.
എറണാകുളം ജില്ലയിൽ ചാലക്കുടിപ്പുഴയുടെയും കൈവഴികളുടെയും സ്വാധീന പഞ്ചായത്തുകളായ അയ്യമ്പുഴ, മഞ്ഞപ്ര, കറുകുറ്റി, പാറക്കടവ്, പുത്തൻവേലിക്കര, കുന്നുകര, കരുമാല്ലൂർ, നെടുമ്പാശേരി, ചേന്ദമംഗലം, ചെങ്ങമനാട്, വടക്കേക്കര, ചിറ്റാറ്റുകര, മൂത്തകുന്നം, നഗരസഭകളായ വടക്കൻ പറവൂർ, അങ്കമാലി എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും തഹസിൽദാർമാർക്കും ജില്ലാ കലക്‌ടർ നിർദേശം നൽകിയിരുന്നു.
RELATED STORIES
നവാസിന്റെ അറസ്റ്റ്;പോലിസിന്റെ ദുരുപയോഗം അരാജകത്വം സൃഷ്ടിക്കും:പോപുലര്‍ ...
25 May 2022 9:15 AM GMTസാമ്പത്തിക പ്രതിസന്ധി;ധനകാര്യ വകുപ്പിന്റെ ചുമതല എറ്റെടുത്ത്...
25 May 2022 7:28 AM GMTനടിയെ ആക്രമിച്ച കേസ്:കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന നടിയുടെ...
25 May 2022 6:59 AM GMTജിന്ന ടവറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച്;ബിജെപി ...
25 May 2022 6:10 AM GMTകാര്‍ഷികാവശ്യങ്ങള്‍ക്ക് നല്കിയ പട്ടയ ഭൂമിയില്‍ മറ്റു നിര്‍മ്മാണ...
25 May 2022 6:03 AM GMTവിലക്കയറ്റം;ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിയും...
25 May 2022 4:57 AM GMT