Districts

പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി ഒ അബ്ദുൽ സലാം നിര്യാതനായി

യൂത്ത് കോൺഗ്രസ് പരപ്പനങ്ങാടി മണ്ഡലം പ്രസിഡന്റ്, ബി ഇ എം ഹൈസ്കൂൾ പി ടി എ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി ഒ അബ്ദുൽ സലാം നിര്യാതനായി
X

പരപ്പനങ്ങാടി: പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി ഒ അബ്ദുൽ സലാം നിര്യാതനായി. കോൺഗ്രസിന്റെ സജീവ പ്രവർത്തകനും നേതാവുമായിരുന്ന അബ്ദുൽ സലാമിന് 58 വയസായിരുന്നു.

പരേതരായ പുതിയ ഒറ്റയിൽ മുഹമ്മദിന്റെയും കുരുണിയാൻ സൈനബയുടെയും മകനാണ്. യൂത്ത് കോൺഗ്രസ് പരപ്പനങ്ങാടി മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് പരപ്പനങ്ങാടി മണ്ഡലം പ്രസിഡന്റ്, ബി ഇ എം ഹൈസ്കൂൾ പി ടി എ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: റസിയ, മക്കൾ: റിൻഷാദ്, റഫീഖ്, റഫ്ന, മരുമക്കൾ ഷിബില. സഹോദരന്മാർ: അസീസ്, സഫിയ ആരിഫ. മൃതദേഹം ചൊവ്വാഴ്ച്ച വൈകിട്ട് 7 മണിക്ക് പനയത്തിൽ പള്ളിയിൽ സംസ്കരിച്ചു.

Next Story

RELATED STORIES

Share it