Districts

പാലത്തായി കേസ് അട്ടിമറി: എംഎസ്എഫ് പോസ്റ്റർ വാൾ സംഘടിപ്പിച്ചു

എംഎസ്എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

പാലത്തായി കേസ് അട്ടിമറി: എംഎസ്എഫ് പോസ്റ്റർ വാൾ സംഘടിപ്പിച്ചു
X

തിരൂരങ്ങാടി: പാലത്തായി പീഡന കേസിൽ പ്രതിക്കെതിരെ പോക്സോ വകുപ്പ് ഉൾപെടുത്താതെ ആർ.എസ്.എസ് നേതാവിനെ സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് എംഎസ്എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് പോസ്റ്റർ വാൾ സംഘടിപ്പിച്ചു.

കേസിൽ പുനരന്വേഷണം പ്രഖ്യാപിക്കുക, ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എംഎസ്എഫ് പോസ്റ്റർ വാൾ പ്രതിഷേധം സംഘടിപ്പിച്ചത്.

ചടങ്ങിൽ എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് മൻസൂർ ഉള്ളണം അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞിമരക്കാർ, ജില്ല എംഎസ്എഫ് വൈസ് പ്രസിഡൻറ് ഫവാസ് പനയത്തിൽ, യുഎ റസാഖ്, ശരീഫ് വടക്കേൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാമിൽ മുണ്ടശ്ശേരി , ഉസ്മാൻ വെള്ളിയാമ്പുറം, സംസു കോറാട് ,വാഹിദ് നന്നമ്പ്ര,ഷിനാദ് മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.

Next Story

RELATED STORIES

Share it