പാലക്കാട് ജില്ലയില്‍ 548 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ ജില്ലയില്‍ ചികിൽസയിലുള്ളവരുടെ എണ്ണം 7636 ആയി.

പാലക്കാട്: പാലക്കാട് ജില്ലയില്‍ വെള്ളിയാഴ്ച്ച 548 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 323 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 222 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 767 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 6029 പരിശോധന നടത്തിയതിലാണ് 548 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 9.08 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇതോടെ ജില്ലയില്‍ ചികിൽസയിലുള്ളവരുടെ എണ്ണം 7636 ആയി. ജില്ലയില്‍ ചികിൽസയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർകോട് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 11 പേർ ആലപ്പുഴ ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും16 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലയിലും 21 പേർ കണ്ണൂർ ജില്ലയിലും 22 പേർ തിരുവനന്തപുരം ജില്ലയിലും 79 പേർ കോഴിക്കോട് ജില്ലയിലും 82 പേർ തൃശ്ശൂർ ജില്ലയിലും 218 പേർ മലപ്പുറം ജില്ലയിലും ചികിൽസയിലുണ്ട്.
RELATED STORIES
നിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍...
18 May 2022 12:55 PM GMTഇന്ത്യന്‍ രൂപ റെക്കോഡ് ഇടിവില്‍; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMTഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ...
16 May 2022 3:13 PM GMTഗ്യാന്‍ വാപി മസ്ജിദ് മുദ്രവയ്ക്കാനുള്ള കോടതി ഉത്തരവ് ആരാധനാലയ നിയമം...
16 May 2022 1:16 PM GMTആം ആദ്മി ട്വന്റി ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ല: ഇ പി ജയരാജന്
16 May 2022 7:03 AM GMTകോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു; ബീമുകള്‍ ഇളകി...
16 May 2022 5:56 AM GMT