പാലക്കാട് സിവില്‍ സ്റ്റേഷനില്‍ നടന്ന ആന്റിജന്‍ ടെസ്റ്റ് ഫലം: എല്ലാം നെഗറ്റീവ്
സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മറ്റു ജീവനക്കാര്‍ എന്നിവരെയാണ് പരിശോധിച്ചത്.
BY ABH27 July 2020 12:35 PM GMT

X
ABH27 July 2020 12:35 PM GMT
പാലക്കാട്: ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പാലക്കാട് സിവില്‍ സ്റ്റേഷനില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി. ജീവനക്കാര്‍ക്കായി നടത്തിയ ടെസ്റ്റില്‍ 257 പേരുടെ സ്രവമാണ് പരിശോധനയ്ക്കെടുത്തത്. എല്ലാ ഫലവും നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മറ്റു ജീവനക്കാര്‍ എന്നിവരെയാണ് പരിശോധിച്ചത്. മൂക്കിലെ സ്രവമെടുത്തുള്ള ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് -19 വൈറസിന്റെ പ്രോട്ടീന്‍ സാന്നിധ്യമാണ് പരിശോധിക്കുക. പരിശോധന സ്ഥലത്ത് തന്നെ അര മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. പരിശോധന നാളെയും (ജൂലൈ 28) തുടരുമെന്ന് ഡിഎംഒ അറിയിച്ചു.
Next Story
RELATED STORIES
ജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി...
23 May 2022 4:22 PM GMTമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMTകൃഷി ഭൂമിയും വീടുമില്ല; കഞ്ഞിവെപ്പ് സമരവുമായി മല്ലികപ്പാറ ഊര്...
23 May 2022 5:50 AM GMTപി സി ജോര്‍ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് വയോധികനെ തല്ലിക്കൊന്ന സംഭവം: മോദി രാജ്യം...
22 May 2022 5:37 AM GMT