പാലക്കാട് ജില്ലയിൽ ഇന്ന് 51 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 329 ആയി
BY ABH23 July 2020 1:44 PM GMT

X
ABH23 July 2020 1:44 PM GMT
പാലക്കാട്: പാലക്കാട് ജില്ലയിൽ വ്യാഴാഴ്ച്ച ഇതര സംസ്ഥാനത്തു നിന്നു വന്ന എട്ട് പേർക്കും വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും സമ്പർക്കത്തിലൂടെ 39 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഉൾപ്പെടെ 51 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
പട്ടാമ്പിയിൽ നടത്തിയ പരിശോധനയിൽ ആൻറിജൻ ടെസ്റ്റിലൂടെ 38 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതിൽ രണ്ട് തൃശൂർ സ്വദേശികളും ഉൾപ്പെടുന്നുണ്ട്. ആകെ 44 പേർക്കാണ് ജില്ലയിൽ ഇന്നലെ ആൻറിജൻ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 329 ആയി. ജില്ലയിൽ ചികിൽസയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ ജില്ലകളിലും മൂന്നുപേർ എറണാകുളത്തും ചികിൽസയിൽ ഉണ്ട്. ജില്ലയിൽ 45 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകണ്ണൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
18 May 2022 5:37 PM GMTബഹ്റൈനില്‍ ലയണ്‍സ് ക്ലബ്ബ് രൂപീകരിച്ചു
18 May 2022 8:57 AM GMTസൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ചൊവ്വാഴ്ച മണല്‍ക്കാറ്റ് വിഴുങ്ങി
18 May 2022 1:22 AM GMTജിദ്ദയില്‍ മാസ് റിലീഫ് സെല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്...
17 May 2022 1:04 AM GMTഇന്റര്‍നാഷണല്‍ നഴ്സ് ഡേ ആഘോഷവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം
13 May 2022 6:40 PM GMT