നീലേശ്വരത്തെ പീഡനം; ജിംനേഷ്യം ഉടമ അറസ്റ്റിൽ
കുട്ടിയുടെ പിതാവ് ഉൾപ്പെടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി
നീലേശ്വരം: തൈക്കടപ്പുറത്തെ പതിനാറുകാരിയെ കർണാടകയിലെ മടിക്കേരിയിൽ കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കർണാടക കുടക് സ്വദേശിയും നിലവിൽ കാഞ്ഞങ്ങാട് സൗത്തിൽ താമസക്കാരനുമായ ഷരീഫാണ് അറസ്റ്റിലായത്. പടന്നക്കാട് റെയിൽവെ ഓവർ ബ്രിഡ്ജിനു സമീപത്തെ ഗോൾഡൻ ജിംനേഷ്യം ഉടമയാണ് ഷരീഫ്.
മറ്റൊരു പ്രതിയായ പടന്നക്കാട്ടെ ടയർ കടയുടമ പോലിസ് കസ്റ്റഡിയിൽ ഉണ്ടെന്ന സൂചനയുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതോടെ കുട്ടിയുടെ പിതാവ് ഉൾപ്പെടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. നിലവിൽ ആറു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാതാവിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ മടിക്കേരിയിലെ തെളിവെടുപ്പിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവൂ എന്നാണു വിവരം.
കേസിൽ മുഖ്യ പ്രതി കിന്റൽ മുഹമ്മദ് ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. കുട്ടിയുടെ അമ്മാവൻമാർ നൽകിയ പരാതിയിലാണ് പിതാവ് ഉൾപ്പടെയുള്ളവരെ നിലേശ്വരം പോലിസ് പിടികൂടിയത്.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT