Districts

റാങ്ക് ജേതാവിനെ നാഷണൽ വിമൻസ് ഫ്രണ്ട് അനുമോദിച്ചു

ചടങ്ങിൽ നാഷണൽ വിമൻസ് ഫ്രണ്ട് തിരൂർ ഡിവിഷൻ പ്രസിഡന്റ്‌ ജുമി മുസ്തഫ പങ്കെടുത്തു.

റാങ്ക് ജേതാവിനെ നാഷണൽ വിമൻസ് ഫ്രണ്ട് അനുമോദിച്ചു
X

മലപ്പുറം: ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ്‌ സ്പീച് ആൻഡ് ഹിയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്കും ഒബിസി യിൽ ഒന്നാം റാങ്കും നേടിയ തിരൂർ നടുവിലങ്ങാടി സ്വദേശി മുണ്ടേക്കാട്ട് ഷബ്നിയ ഷെരീഫിനെ നാഷണൽ വിമൻസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. എൻഡബ്ലുഎഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രെട്ടറി ഷെമീറ ടീച്ചർ മൊമന്റോ നൽകി.

ചടങ്ങിൽ നാഷണൽ വിമൻസ് ഫ്രണ്ട് തിരൂർ ഡിവിഷൻ പ്രസിഡന്റ്‌ ജുമി മുസ്തഫ പങ്കെടുത്തു. ഈ വർഷം നടന്ന ജിപ്മർ ആൾ ഇന്ത്യ അലൈഡ് എൻട്രൻസ് എക്സാമിലെ ഇരുപത്തിമൂന്നാം റാങ്കുകാരി കൂടിയാണ് ഷബ്നിയ. കെഎസ്ഇബി അസി. എൻജിനിയർ ഷെരീഫിന്റെയും, വള്ളിക്കാഞ്ഞിരം സ്വദേശിനി ഷെരീഫയുടെയും മൂന്നാമത്തെ മകളാണ്.

Next Story

RELATED STORIES

Share it