Districts

റെയില്‍വേ സംരക്ഷണ ഭിത്തിക്കൊപ്പം അണ്ടര്‍ പാസ്സേജ് വേണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ഹൈക്കോടതിയില്‍

35000 ല്‍ അധികം വരുന്ന താനാളൂര്‍-നിറമരതൂര്‍ പഞ്ചായത്തുകളിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപെടുകയാണ്. രണ്ട് പ്രധാന പൊതുവിദ്യാലയങ്ങളും, ആരാധനാലയങ്ങള്‍, മദ്രസകള്‍, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രധാന ടൗണുകളായ തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ ആ പ്രദേശത്തുകാര്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരും.

റെയില്‍വേ സംരക്ഷണ ഭിത്തിക്കൊപ്പം അണ്ടര്‍ പാസ്സേജ് വേണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ഹൈക്കോടതിയില്‍
X

താനൂര്‍: മംഗലാപുരം-ഷൊര്‍ണൂര്‍ പാതയില്‍ താനൂര്‍ നിയോജക മണ്ഡലത്തിലെ കമ്പനി പടിക്കും വലിയപാടത്തിനും ഇടയില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിച്ചു.

മംഗലാപുരം-ഷൊര്‍ണൂര്‍ പാതയില്‍ താനൂര്‍ നിയോജക മണ്ഡലത്തിലെ കമ്പനി പടിക്കും വലിയപാടത്തിനും ഇടയില്‍ ട്രെയിന്‍ അപകടമരണങ്ങള്‍ നിത്യാസംഭവമാണ്. ആയതിനാല്‍ റെയില്‍വേ വലിയപാടത്തിനും കമ്പനിപടിക്കും ഇടയില്‍ സുരക്ഷാ ഭിത്തി നിര്‍മിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്.

അതുവഴി 35000 ല്‍ അധികം വരുന്ന താനാളൂര്‍-നിറമരതൂര്‍ പഞ്ചായത്തുകളിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപെടുകയാണ്. രണ്ട് പ്രധാന പൊതുവിദ്യാലയങ്ങളും, ആരാധനാലയങ്ങള്‍, മദ്രസകള്‍, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രധാന ടൗണുകളായ തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ ആ പ്രദേശത്തുകാര്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരും.

ആയതിനാല്‍ സംരക്ഷണ ഭിത്തിയോടപ്പം അണ്ടര്‍ പാസ്സേജോ, ഓവര്‍ ബ്രിഡ്‌ജോ, നിയന്ത്രിത ഗെയ്‌റ്റോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ ഉന്നതാധികാരികള്‍ക്ക് നിവേദനം നല്‍കുകയും ബഹുമാനപ്പെട്ട കോടതിയില്‍ റിട്ട് ഹരജിയും സമര്‍പ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വട്ടത്താണിയില്‍ ഓവര്‍ ബ്രിഡ്ജിന് അനുമതി ലഭിച്ചു എന്ന് താനൂരിലേ എംഎല്‍എയും ഇപ്പോഴത്തെ റെയില്‍വേ മന്ത്രിയുമായ വി അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചിരുന്നു എന്നാല്‍ സര്‍ക്കാര്‍ ഓര്‍ഡറില്‍ ബ്രിഡ്ജിന് അനുമതി ലഭിച്ചതാതായി കാണുന്നില്ല. താനളൂര്‍, നിറമരതൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ ഈ പ്രശ്‌നത്തില്‍ മന്ത്രിയും, റെയില്‍വേയും മുഖം തിരിഞ്ഞിരിക്കുകയാണ്.

ഈ നിസ്സംഗതക്കെതിരേ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനു വേണ്ടിയും വരുന്ന ഫെബ്രുവരി 22 ന് വൈകുന്നേരം 4 മണിക്ക് താനൂര്‍ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നം സങ്കടിപ്പിക്കുമെന്ന് പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

Next Story

RELATED STORIES

Share it