മോദി സർക്കാർ അഴിമതിക്ക് പുതിയ മാനങ്ങൾ കണ്ടെത്തുകയാണ്: കെ വി വസന്ത്കുമാർ
പെട്രോളിന് അമ്പത് രൂപയാക്കുമെന്ന് പറഞ്ഞ് ഭരണത്തിൽ വന്ന ബിജെപി ഏഴു വർഷത്തെ കേന്ദ്ര ഭരണം കൊണ്ട് നൂറ്റിപതിമൂന്ന് രൂപയാക്കി ഡീസൽ വില 100 രൂപക്ക് അടുത്തായി.

തൃശൂർ: അഴിമതി തുടച്ചുനീക്കുമെന്ന് ജനങ്ങൾക്ക് വാക്കുനൽകി അധികാരത്തിലേറിയ മോദി സർക്കാർ ജനത്തെ കൊള്ളയടിക്കുന്നതിന് കോർപറേറ്റുകളുമായി ചേർന്ന് അഴിമതിക്ക് പുതിയ മാനങ്ങൾ കണ്ടെത്തുകയാണെന്ന് കിസാൻ സഭ സംസ്ഥാന സെക്രട്ടറി കെ വി വസന്ത്കുമാർ. സിപിഐ കുഴൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴൂർ പെട്രോൾ പമ്പിന് മുൻപിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് ദിവസങ്ങളായി തുടർച്ചയായി പെട്രോളിയം ഉത്പന്നങ്ങൾക്ക് കേന്ദ്രസർക്കാർ വില വർധിപ്പിക്കുകയാണ്. പെട്രോളിന് അമ്പത് രൂപയാക്കുമെന്ന് പറഞ്ഞ് ഭരണത്തിൽ വന്ന ബിജെപി ഏഴു വർഷത്തെ കേന്ദ്ര ഭരണം കൊണ്ട് നൂറ്റിപതിമൂന്ന് രൂപയാക്കി ഡീസൽ വില 100 രൂപക്ക് അടുത്തായി. പാചകവാതക സബ്സിഡി ബഹുബരിപക്ഷത്തിനും ഇല്ലാതാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ധന വിലവർധനവിന് എതിരായ പ്രതിഷധ ധർണയ്ക്ക് സിപിഐ കുഴൂർ ലോക്കൽ കമ്മറ്റിയംഗം പി എഫ് ജോൺസണ്‍ അധ്യക്ഷത വഹിച്ചു. സിപിഐ ലോക്കൽ കമ്മറ്റി സെക്രട്ടറി എം ആർ അപ്പുക്കുട്ടൻ, രമ്യ ശ്രീജേഷ്, എ സി സുഗതൻ, കെ സി ഗോപി, എൻ എസ് താങ്കപ്പൻ, പി കെ അലി തുടങ്ങിയവർ സംസാരിച്ചു.
RELATED STORIES
ചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്‍ധക്യം സുരക്ഷിതമാക്കാന്‍ പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല്‍ മാസം...
24 May 2022 2:41 PM GMT1991ലെ ആരാധനാലയ നിയമം എന്താണ്? അറിയേണ്ടതെല്ലാം..
19 May 2022 5:44 PM GMTകൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍
18 May 2022 5:55 PM GMTനിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍...
18 May 2022 12:55 PM GMTഇന്ത്യന്‍ രൂപ റെക്കോഡ് ഇടിവില്‍; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMT