Districts

അമ്പലപ്പുഴയിൽ എംഎം താഹിർ നാമനിർദേശ പത്രിക സമർപ്പിച്ചു

നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ റാലിയായാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്.

അമ്പലപ്പുഴയിൽ എംഎം താഹിർ നാമനിർദേശ പത്രിക സമർപ്പിച്ചു
X

ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലം എസ്ഡിപിഐ സ്ഥാനാർത്ഥിയും പാർട്ടിയുടെ ജില്ലാ പ്രസിഡന്റും ആയ എംഎം താഹിർ വരണാധികാരി സന്ധ്യാ ദേവിക്ക് മുമ്പാകെ നാമ നിർദേശ പത്രിക സമർപ്പിച്ചു. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് വട്ടപ്പള്ളിയിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ റാലിയായാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. മണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ നവാസ് നൈന, പാർട്ടി ജില്ലാ സെക്രട്ടറിമാരായ ഇബ്രാഹിം വണ്ടാനം, റൈഹാനത്ത് സുധീർ, ജില്ലാ കമ്മിറ്റിയംഗം ഫൈസൽ പഴയങ്ങാടി, മണ്ഡലം പ്രസിഡന്റ് ജെ ഷറഫ് വളഞ്ഞവഴി തുടങ്ങിയവർ സംബന്ധിച്ചു.

Next Story

RELATED STORIES

Share it